പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മനോവീര്യം കെടുത്തില്ല: വി എസ്
ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നടപടികള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. തന്നെ സന്ദര്‍ശിച്ച ഐ എ എസ് അസോസിയേഷന്‍ ഭാരവാഹികളെ അണ് മുഖ്യമന്ത്രി ഇതറിയിച്ചത്.

ലിസി ജേക്കബ് സ്ഥാനമൊഴിഞ്ഞ ഒഴിവില്‍ സീനിയോറിറ്റി മറികടന്ന് കെ ജെ മാത്യുവിന് താല്‍ക്കാലിക ചുമതല നല്‍കിയതിലുള്ള പ്രതിഷേധവുമായാണ് ഐ എ എസ് അസോസിയേഷന്‍ ഭാ‍രവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്. ലിസി ജേക്കബിനെ പരസ്യമായി വിമര്‍ശിച്ചതിലും അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി.

കെ ജെ മാത്യുവിന് ചിഫ് സെക്രട്ടറിയുടെ ചുമതല നല്‍കിയതില്‍ എതിരല്ലെന്നും സീനിയറായ പി ജെ തോമസിനെ തഴഞ്ഞതിലാണ് പ്രതിഷേധമെന്നും ഭാരവാഹികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. പാമോയില്‍ കേസില്‍ പ്രതിയായതിനാലാണ് തോമസിനെ തഴഞ്ഞതെന്നാണ് സൂചന.
കൂടുതല്‍
ശബരിമല നട തുറക്കും
സി പി ഐക്ക് ഭയം: ഹസന്‍
സ്ഥാനം ഉപേക്ഷിക്കുമെന്ന് ജോര്‍ജ്
ഐഎഎസ് പ്രതിഷേധം
ഹുസൈന് അവാര്‍ഡ് പ്രീണനം: ചുള്ളിക്കാട്
കന്നുകാലി സെന്‍സസ് തുടങ്ങി