കന്നി മാസപൂജയുമായി ബന്ധപ്പെട്ട് ശബരിമല നട ഞായറാഴ്ച തുറക്കും. വൈകുന്നേരം 5.30നാണ് നട തുറക്കുന്നത്.
നട തുറന്ന് ദീപം തെളിക്കുന്നതല്ലാതെ ഇന്ന് മറ്റ് പൂജകളൊന്നും ഉണ്ടായിരിക്കില്ല. സെപ്തംബര്‍ 16 മുതല്‍ 21 വരെ നട തുറന്നിരിക്കും. തിങ്കളാഴ്ച മുതല്‍ വിശേഷാല്‍ പുജകള്‍ ഉണ്ടായിരിക്കും. നെയ്യഭിഷേകവും നടത്തുന്നതാണ്.
തുലാമാസ പൂജയ്ക്കായി ഒക്ടോബര്‍ പതിനേഴിന് വീണ്ടും നട തുറക്കും.
|