പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സി പി ഐക്ക് ഭയം: ഹസന്‍
hasan
FILEFILE
പൊന്മുടിയിലെ ഭൂമി ഇടപാട് സംബന്ധിച്ച് അന്വേഷണം വേണ്ടെന്ന് സി പി ഐ അഭിപ്രായപ്പെടുന്നത് ഭയം മൂലമാമാണെന്ന് കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍ പറഞ്ഞു. മടിയില്‍ കനമുള്ളതു കൊണ്ടാണ് സി പി ഐ അന്വേഷണത്തെ ഭയപ്പെടുന്നതെന്നും ഹസന്‍ ആരോപിച്ചു.

പോഴന്മാരുടെ പാര്‍ട്ടിയായി സി പി ഐ മാറിക്കഴിഞ്ഞു. പോഴന്‍ എന്നാല്‍ സത്യം പറയാത്തവന്‍ എന്നാണ് അര്‍ത്ഥമെന്നും ഹസന്‍ പറഞ്ഞു. മന്ത്രി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി പോഴന്‍ എന്ന് വിളിച്ചത് ഈ അര്‍ത്ഥം മനസിലാക്കിയിട്ടാണോ എന്നറിയില്ലെന്നും ഹസന്‍ പറഞ്ഞു.

മെര്‍ക്കിന്‍സ്റ്റണ്‍ ഭൂമി ഇടപാടില്‍ യു ഡി എഫ് ഭരണകാലത്ത് നടന്ന നടപടികളും അന്വേഷിക്കണം. ഇടതു മുന്നണിയില്‍ രണ്ട് നീതിയാണെന്ന് പി ജെ ജോസഫ് പറഞ്ഞതിനെ പരാമര്‍ശിച്ച് അങ്ങനെ സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്നും ഹസന്‍ അഭിപ്രായപ്പെട്ടു.

എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോണ്‍ഗ്രസിനെ നന്നാക്കണ്ടെന്നും സ്വന്തം സംഘടനയെ നന്നാക്കിയാല്‍ മതിയെന്നും ഹസന്‍ പറഞ്ഞു.
കൂടുതല്‍
സ്ഥാനം ഉപേക്ഷിക്കുമെന്ന് ജോര്‍ജ്
ഐഎഎസ് പ്രതിഷേധം
ഹുസൈന് അവാര്‍ഡ് പ്രീണനം: ചുള്ളിക്കാട്
കന്നുകാലി സെന്‍സസ് തുടങ്ങി
പി.ജയരാജന്‍ ദേശാഭിമാനി ജനറല്‍ മാനേജര്‍
വിമര്‍ശനം പരിശോധിക്കും - ധനമന്ത്രി