പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സ്ഥാനം ഉപേക്ഷിക്കുമെന്ന് ജോര്‍ജ്
ഇടതു മുന്നണിയിലെ ഘടക കക്ഷി എന്ന നിലയില്‍ ലഭിച്ച സ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ കേരള കോണ്‍ഗ്രസ് (സെക്കുലര്‍) തീരുമാനിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനമാണ് ആദ്യം രാജിവയ്ക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റിന്‍റെ ഭൂരിപക്ഷം മാതമുള്ളപ്പോഴാണ് പാര്‍ട്ടിയുടെ ഈ തീരുമാനം.

എന്നാല്‍, എല്‍ ഡി എഫിന് നല്‍കുന്ന പിന്തുണ പിന്‍‌ വലിക്കില്ലെന്ന് പാര്‍ട്ടി നേതാവ് പി സി ജോര്‍ജ് പറഞ്ഞു. “ഞങ്ങളുടെ പ്രവര്‍ത്തകര്‍ കുടുതലും ഇടതു പക്ഷ അനുഭാവികളാണ്. ഞാന്‍ 1990 മുതല്‍ എല്‍ ഡി എഫ് പ്രവര്‍ത്തകനാണ് ”പി സി ജോര്‍ജ് പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് നടക്കുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ സ്ഥാനങ്ങള്‍ രാജി വയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് പി സി ജോര്‍ജ് വെളിപ്പെടുത്തി. ഇടത് മുന്നണിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇടത് മുന്നണിയില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് സെക്കുലര്‍ വിഭാഗത്തിന് പരാതിയുണ്ടെന്നും ജോര്‍ജ് വ്യക്തമാക്കി. മുന്‍ പൊതുമരാമത്ത് മന്ത്രി ടി യു കുരുവിളയ്ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയതിനാണ് പി സി ജോര്‍ജിനെ പുറത്താക്കുന്നതായി ഇടത് മുന്നണി പ്രഖ്യാപിച്ചത്.
കൂടുതല്‍
ഐഎഎസ് പ്രതിഷേധം
ഹുസൈന് അവാര്‍ഡ് പ്രീണനം: ചുള്ളിക്കാട്
കന്നുകാലി സെന്‍സസ് തുടങ്ങി
പി.ജയരാജന്‍ ദേശാഭിമാനി ജനറല്‍ മാനേജര്‍
വിമര്‍ശനം പരിശോധിക്കും - ധനമന്ത്രി
മന്ത്രി പ്രഖ്യാപനം ഇരുപതിന് ശേഷം