പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ജോസഫിന്‍റെ യോഗത്തില്‍ സംഘര്‍ഷം
കോട്ടയത്ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ യോഗം നടക്കുന്നതിനിടയില്‍ സംഘര്‍ഷമുണ്ടായി. പി.സി.തോമസിനെ പാര്‍ട്ടിയോഗത്തില്‍ അപമാനിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന കമ്മിറ്റിയംഗം ബിജു കൈപ്പാറയെ മറ്റ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.

ബിജു കൈപ്പാറ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടാ‍യത്. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ അതൃപ്തിയെയാണ് ഇത് കാണിക്കുന്നത്. പഴയ ഐ.എഫ്.ഡി.പിയിലെ നേതാക്കളെയും പി.സി തോമസിനെയും അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് ബിജു രംഗത്തെത്തിയത്.

ഇക്കാര്യം പരസ്യമായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു. ഇതിനിടയില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ബിജുവിന് നേരെ വാടാ പോടാ വിളികളുമായി എത്തുകയായിരുന്നു. തുടര്‍ന്ന് ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് മുതിര്‍ന്ന ചില നേതാക്കള്‍ ഇടപെട്ട് ബിജുവിനെ പാര്‍ട്ടി ഓഫീസിന് ഉള്ളിലേക്ക് കൊണ്ടു പോയി.

പി.സി.തോമസിന് മന്ത്രി സ്ഥാനം ലഭിക്കാനായി എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ കണ്ടുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളില്‍ വന്നിരുന്നു. ഈ വാര്‍ത്ത പിന്നീട് പി.സി.തോമസ് നിഷേധിച്ചു. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇക്കാര്യം നിഷേധിച്ചില്ല. ഇത് അവഗണനാ തുല്യമാണെന്നാണെന്നായിരുന്നു ബിജുവിന്‍റെ പരാതി.
കൂടുതല്‍
പത്തനാപുരത്ത് വിറ്റത് സ്പിരിറ്റ് കലര്‍ന്ന മദ്യം
പരിയാരം:പ്രചരണം ശക്തം
വിഭാഗീ‍യത:ബ്രാഞ്ച് സമ്മേളനം മുടങ്ങുന്നു
തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു - ലിസി ജേക്കബ്
പതിനെട്ടാംകനാല്‍ പദ്ധതി പുനരാരംഭിച്ചു
കോടതിയെ സമീപിക്കും - രവീന്ദ്രന്‍