കിളിരൂര്‍:ശ്രീ‍മതിയുടെ പങ്ക് അന്വേഷിക്കാന്‍ നിര്‍ദ്ദേശം

P.K. Sreemathi
FILEFILE
കിളിരൂര്‍ കേസില്‍ ആരോഗ്യമന്ത്രി പി.കെ.ശ്രീമതിക്കെതിരായ പരാതി അന്വേഷിക്കാന്‍ ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി.

മന്ത്രി പി.കെ. ശ്രീമതിയെ കേസില്‍ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഈ ഉത്തരവ്. കിളിരൂര്‍, കവിയൂര്‍ ആക്ഷന്‍ കൌണ്‍സില്‍ ജനറല്‍ കണ്‍‌വീനര്‍ രാജു കുളങ്ങരയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കെ ശ്രീമതി ചികിത്സയിലായിരുന്ന ശാരിയെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതിക്കാരന്‍റെ ആരോപണം. ഈ ഭീഷണിയാണ് ശാരിയുടെ മരണത്തിന് കാരണമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഹര്‍ജി ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഏറ്റുമാനൂര്‍ പൊലീസിന് മജിസ്ട്രേറ്റ് പ്രസന്നകുമാരി നിര്‍ദ്ദേശം നല്‍കി. മന്ത്രിക്കെതിരെ നരഹത്യയ്ക്കും കൊലകുറ്റത്തിനും കേസെടുക്കണമെന്നാണ് പരാ‍തിക്കാരുടെ ആവശ്യം.

ഏറ്റുമാനൂര്‍| WEBDUNIA| Last Modified ചൊവ്വ, 11 സെപ്‌റ്റംബര്‍ 2007 (16:05 IST)
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെയും ശാരിയെ ചികിത്സിച്ച ഡോക്ടര്‍ ശങ്കറിനെയും സാക്ഷികളാക്കി കൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :