സേലം റെയില്‍വേ ഡിവിഷന്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശനിയാഴ്ച ഡല്‍ഹിക്ക് പോകും. സേലം ഡിവിഷന്‍ രുപീകരണത്തിനെതിരെ കേരളം ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടത് പ്രകാരമാണ് മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോകുന്നത്. ഞായറാഴ്ച മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായും റെയില്‍വേ മന്ത്രിയുമായും ചര്‍ച്ച നടത്തും.
സേലം ഡിവിഷന്‍ രൂപീകരണത്തിനെ കേരളം എതിര്‍ക്കുന്നതില്‍ പ്രതിഷേധിച്ച് തമിഴ് നാട്ടില്‍ കേരളത്തിലേക്കുള്ള ട്രെയിന്‍ തടയല്‍ സമരം നടന്നിരുന്നു. പിന്നീട് കേന്ദ്രം ഇടപെട്ടതിനെ തുടര്‍ന്നാണ് ഇത് പിന്‍വലിച്ചത്.
സേലം ഡിവിഷന്‍ പ്രശ്നം പരിഹരിക്കാന്‍ തന്‍റെ മനസില്‍ ചില ഉപായങ്ങളുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് കേരളത്തില്‍ നിന്നുള്ള എം പിമാരോട് പറഞ്ഞിരുന്നു. സേലം ഡിവിഷന്‍ രൂപീകരണത്തില്‍ എതിര്‍പ്പില്ലെന്നും പാലക്കാട് ഡിവിഷന്‍ വെട്ടിമുറിക്കുന്നതിനെ ആണ് എതിര്‍ക്കുന്നതെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.
|