സേലം ഡിവിഷന്‍ രൂപീകരികരണവുമായി ബന്ധപ്പെട്ട് നല്‍കിയ നിവേദനം പരിഗണിക്കാന്‍ ഹൈക്കോടതി റയില്‍വേയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച ഉന്നത കൂടിയാലോചനകള്‍ നടന്നുവരികയാണെന്ന് റയില്‍വേ കോടതിയെ അറിയിച്ചു.
സേലം ഡിവിഷന്‍ രൂപീകരിക്കുന്നതിനെതിരെ പാലക്കാട് സ്വദേശി ഗോകുല്‍ പ്രസാദാണ് ഹൈക്കോടതിയെ സമീപിച്ചത്. സേലം ഡിവിഷന്‍ രൂപീകരണവുമായി ബന്ധപ്പെട്ട് റയില്‍വേ മന്ത്രാലയത്തിന് ഹര്‍ജിക്കാരന്‍ നല്‍കിയ നിവേദനം പരിഗണിക്കാന്‍ തയാറാണെന്ന് റയില്‍വേയുടെ മുതിര്‍ന്ന അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഇക്കാര്യം രേഖപ്പെടുത്തിയാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റിസ് ശങ്കരന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്. സേലം ഡിവിഷന്‍ രൂപീകരണം സംബന്ധിച്ച് ഉന്നതതല ചര്‍ച്ചകള്‍ നടന്നു വരികയാണ്. അതിന് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും റയില്‍വേയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പാലക്കാട് ഡിവിഷന്‍ വിഭജിച്ചുകൊണ്ട് സേലം ഡിവിഷന്‍ രൂപീകരിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ നേരത്തെ സുപ്രീം കോടതി നിരസിച്ചിരുന്നു.
|