പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മട്ടന്നൂരില്‍ ഇടതിന് തകര്‍പ്പന്‍ ജയം
മട്ടന്നൂര്‍ നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തകര്‍പ്പന്‍ ജയം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭൂരിപക്ഷം വാര്‍ഡുകളും ഇടതുമുന്നണി സ്വന്തമാക്കിക്കഴിഞ്ഞു.

തുടര്‍ച്ചയായി മുന്നാം തവണയാണ് ഇടതുമുന്നണി ഇവിടെ വിജയം നേടുന്നത്. പത്തരമണിയോടെ മുഴുവന്‍ ഫലങ്ങളും അറിയാന്‍ സാധിക്കും. ഫലമറിവായതില്‍ യു.ഡി.എഫിന് അഞ്ച് സീറ്റുകള്‍ മാത്രമേ കിട്ടിയുള്ളൂ. 21 സീറ്റുകളും ഇടതുമുന്നണി വിജയിച്ചു. ആകെ 31 വാര്‍ഡുകളാണ് മട്ടന്നൂര്‍ നഗരസഭയിലുള്ളത്.

ഇടതുമുന്നണി സ്ഥിരമായി ജയിച്ചു വന്നിരുന്ന രണ്ടു വാര്‍ഡുകള്‍ ഇക്കുറി യു.ഡി.എഫ് പിടിച്ചെടുത്തു. പുതുതായി രൂപീകരിച്ച വാര്‍ഡുകളാണിവ. ഈ സീറ്റുകള്‍ നഷ്ടമായത് സി.പി.എമ്മിന് ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. ഇടതുമുന്നണിയുടെ മിക്ക സ്ഥാനാര്‍ത്ഥികളും നല്ല ഭൂരി പക്ഷത്തോടെയാണ് ജയിച്ചിരിക്കുന്നത്.

പല വാര്‍ഡുകളിലും യു.ഡി.എഫിന് 70ല്‍ താഴെ വോട്ടുകള്‍ മാത്രമേ കിട്ടിയുള്ളൂ. രണ്ട് വാര്‍ഡുകളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്.
കൂടുതല്‍
ഐ.എസ്.ആര്‍.ഒയ്ക്ക് സൌജന്യമായി സ്ഥലം നല്‍കും
കണിച്ചുകുളങ്ങര:ക്രോസ് വിസ്താരം തുടങ്ങി
മെര്‍ക്കിന്‍സ്റ്റണ്‍ ഭൂമിയില്‍ യൂത്ത് കോണ്‍ഗ്രസ് കൊടി നാട്ടി
മലപ്പുറത്ത് 400 കോടിയുടെ ഹവാല ഇടപാട്
പ്ലസ്‌വണ്‍:പരിഷ്ക്കരണത്തിന് അനുമതി
ക്ഷേത്രത്തില്‍ തൊഴണമെന്ന് നിര്‍ബന്ധമില്ല - സുധാകരന്‍