പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
എലിപ്പനി ബോധവത്കരണം
കോഴിക്കോട് എലിപ്പനി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എലിപ്പനി വ്യാപകമായതിനെ തുടര്‍ന്നാണിത്.

എല്ലാ വീടുകളിലും എലിവിഷം വിതരണം ചെയ്യുകയുണ്ടായി. കുടുംബശ്രീ, ആരോഗ്യ വകുപ്പ് അധികൃതര്‍, സനദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വടകര, ബേപ്പൂര്‍ തുടങ്ങിയ ഭാഗങ്ങളിലാണ് ബോധ വത്കരണ പരിപാടികള്‍ നടക്കുന്നത്.

അതേസമയം ജില്ലയില്‍ ഡെങ്കിപനി, വൈറല്‍ പനി എന്നിവ നിയന്ത്രണ വിധേമായിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം ആയിരത്തില്‍ പരം പേര്‍ പനി ബാധിച്ച് ആശുപത്രികളിലെത്തിയിരുന്നു.

ആറ്‌ പേര്‍ ഇതുവരെ പനി ബാധിച്ച് മരിച്ചിട്ടുണ്ട്.
കൂടുതല്‍
കുറ്റക്കാരെ പിടികൂടും: മന്ത്രി
ഇടതു മുന്നണിയില്‍ തുടരും: ജോസഫ്
ഭൂമി ഇടപാട്: ഉന്നതതല യോഗം
ചട്ടമ്പിസ്വാമി ജയന്തി ഇന്ന്
കുരുവിള: രാജി അംഗീകരിക്കും
കുരുവിള: തീരുമാനം ഞായറാഴ്ച