മലപ്പുറം അങ്ങാടിപ്പുറം ക്ഷേത്രത്തിലെ പ്രവേശന കവാടം കത്തിച്ച സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്ന് ദേവസ്വം മന്ത്രി ജി സുധാകരന്‍. ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിനോട് കൂറില്ലാത്ത രാജ്യദ്രോഹികളാണ് ക്ഷേത്രം കത്തിച്ച സംഭവത്തിന് പിന്നിലുള്ളത്. അവര്‍ ആരായാലും ഏത് ഗുഹയില്‍ പോയി ഒളിച്ചിരുന്നാലും പിടികൂടും.കേരളത്തിന് പുറത്ത് കടന്നാലും ഇത്തരം സാമൂഹ്യ ദ്രോഹികളെ പിടികൂടുക തന്നെ ചെയ്യുമെന്ന് സുധാകരന്‍ പറഞ്ഞു.
ക്ഷേത്രം കത്തിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നടപടികളോട് യു ഡി എഫ് നല്ല രീതിയില്‍ സഹകരിച്ചതായി മന്ത്രി വെളിപ്പെടുത്തി. ഭരണ സമിതി അംഗങ്ങളുടെ അറിവോടെ ആണ് ചില ക്ഷേത്രങ്ങളില്‍ കളവ് നടക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. ഇതാണ് പലപ്പോഴും കളവിന് പിന്നിലുള്ളവരെ കണ്ടെത്താനാകാതെ പോകുന്നത്.
മന്ത്രി പാലൊളി മൊഹമ്മദ് കുട്ടി, കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവരും ക്ഷേത്രം സന്ദര്‍ശിച്ചു.
|