പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ശിവകുമാറിന്‌ അയ്യപ്പപ്പണിക്കര്‍ അവാര്‍ഡ്‌

മലയാളത്തിലെ പ്രശസ്തകവി അയ്യപ്പപ്പണിക്കരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന്‌ യുവകവി ശിവകുമാര്‍ അര്‍ഹനായി. ശിവകുമാറിന്‍റെ പനിക്കൂര്‍ക്ക എന്ന കവിതയാണ്‌ ശിവകുമാര്‍ അമ്പലപ്പുഴയെ ഈ അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌.

ഉപധ്വനി എഡിറ്റര്‍ എല്‍.വി.ഹരികുമാര്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണിക്കാര്യം. മലയാളത്തിലെ യുവകവികളുടെ ആദ്യസമാഹാരത്തിനായാണ്‌ ഈ പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

10001 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. അവാര്‍ഡ്‌ സപ്തംബറില്‍ തിരുവനന്തപുരത്ത്‌ നടക്കുന്ന അയ്യപ്പപ്പണിക്കര്‍ അനുസ്മരണ സമ്മേളനത്തില്‍ വിതരണം ചെയ്യും.
കൂടുതല്‍
കുരുവിള: ചീഫ്‌സെക്രട്ടറിയുടെ യോഗം ഇന്ന്‌
സിന്തറ്റിക്‍ട്രാക്ക്:ഉദ്ഘാടനം 30ന്
കുരുവിളയ്ക്കെതിരെ പുതിയ ആരോപണം
പി.ആര്‍.ഡിക്കെതിരെ സുധാകരന്‍
ചിക്കുന്‍‌ഗുനിയ വൈറസിന് ജനിതകപരിണാമം
സമുദായത്തെ ഒരുമിപ്പിക്കാന്‍ ശ്രമം