പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ചിക്കുന്‍‌ഗുനിയ വൈറസിന് ജനിതകപരിണാമം
ചിക്കുന്‍‌ഗുനിയ വൈറസിന് ജനിതക പരിണമം ഉണ്ടായതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമായി. സംസ്ഥാനത്ത് കണ്ടുവരുന്ന പനിയും ശരീ‍രത്തിലെ വ്രണങ്ങളും ചിക്കുന്‍‌ഗുനിയയുടെ ലക്ഷണങ്ങളാണെന്നും ഐ.എം.എ കണ്ടെത്തി.

ചിക്കുന്‍‌ഗുനിയയുടെ പുതിയ ലക്ഷണങ്ങളായാണ് വ്രണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്‍. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം,എറണാകുളം ജില്ലകളിലെ ഒരു ലക്ഷത്തോളം പനിബാധിതരിലാണ് ഐ.എം.എ പഠനം നടത്തിയത്. ഇവരില്‍ 60 ശതമാനം പേര്‍ക്ക് ചിക്കുന്‍‌ഗുനിയ രോഗമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരിലെല്ലാവരിലും സമാനമായ ലക്ഷണങ്ങളാണ് കണ്ടത്. പനി,സന്ധിവേദന, ശരീരം തളര്‍ച്ച, ചൊറിച്ചില്‍, വ്രണങ്ങള്‍ എന്നിവ ഇവരില്‍ പ്രത്യക്ഷപ്പെട്ടു. മുന്‍‌വര്‍ഷങ്ങളെ അപേക്ഷിച്ച് തീവ്രമായ രോഗലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെട്ടതെന്ന് ഐ.എം.എ പഠനസംഘം കണ്ടെത്തി. സന്ധിവേദന വളരെ തീവ്രമായിരുന്നു. ചിലര്‍ക്ക് തലക്കറക്കം ഉണ്ടായത് പുതിയ ലക്ഷണങ്ങളാണ്.

വൈറസ് തലച്ചോറിനെ ബാധിക്കുന്നതായും കണ്ടെത്തി. ചിക്കുന്‍‌ഗുനിയ വൈറസിന് ജനിതക പരിണമം ഉണ്ടായതുകൊണ്ടാണ് തീവ്രമായ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്ന് ഐ.എം.എ സംശയിക്കുന്നു. ഇതുകാരണം രോഗത്തിന്‍റെ വ്യാപനവും വേഗത്തിലാകും. ഒപ്പം കൊതുകുകളില്‍ വൈറസ് പകരാനുള്ള സാധ്യതയും വര്‍ദ്ധിക്കും.

ചിക്കുന്‍‌ഗുനിയ രോഗം കണ്ടെത്തിയ്‌വരുടെ ജനനേന്ദ്രിയങ്ങളിലും കൂടുതലായി വ്രണങ്ങള്‍ കണ്ടെത്തി. അതേസമയം കേരളത്തില്‍ കണ്ടെത്തിയ ചിക്കുന്‍‌ഗുനിയ മരണകാരണമായിട്ടില്ലെന്ന് ഐ.എം.എ പഠനസംഘം വ്യക്തമാക്കി. മുന്‍‌വര്‍ഷങ്ങളെ അപേക്ഷിച്ച് മരണനിരക്കില്‍ വ്യത്യാസമുണ്ടായിട്ടില്ല.

കൊതുകു നിവാരണ നടപടികള്‍ വ്യാപകമാക്കിയില്ലെങ്കില്‍ അടുത്ത മഴ സീസണില്‍ ഉത്തരകേരളത്തില്‍ പകര്‍ച്ചപ്പനി വ്യാപകമാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളിലും തുടര്‍ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിനെ സഹായിക്കാന്‍ സന്നദ്ധമാണെന്നും ഐ.എം.എ അറിയിച്ചു.
കൂടുതല്‍
സമുദായത്തെ ഒരുമിപ്പിക്കാന്‍ ശ്രമം
തീവണ്ടി തടയല്‍ നിര്‍ഭാഗ്യകരം - വയലാര്‍ രവി
കുരുവിളയുടെ ഭാഗം കേള്‍ക്കണം ‌- പി.സി.തോമസ്
മുഖ്യമന്ത്രിക്ക് മൌനം - ചെന്നിത്തല
അതേനാണയത്തില്‍ മറുപടിയില്ല - വി.എസ്
സമരം:കേന്ദ്രം ശക്തമായി ഇടപെട്ടു