പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കണിച്ചുകുളങ്ങര:പ്രതികളെ തിരിച്ചറിഞ്ഞു
കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസിലെ നാലാം സാക്ഷി ബിജു കേസിലെ ഒന്നും രണ്ടും പ്രതികളെ തിരിച്ചറിഞ്ഞു. ആലപ്പുഴ സെഷന്‍സ് കോടതിയിലാണ് സാക്ഷിവിസ്താരം നടക്കുന്നത്.

മറ്റ് വാഹങ്ങളൊന്നും ഇല്ലാതിരുന്ന റോഡിലൂടെ വന്ന ലോറി അകാരണമായി വലത്തേയ്ക്ക് വെട്ടിച്ച് എതിരെവന്ന ടാറ്റാ സഫാരി കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് ബിജു കോടതിയില്‍ പറഞ്ഞു. അപകടത്തിന് ശേഷം ഡ്രൈവറും സഹായിയും മറ്റൊരു ലോറിയില്‍ കയറിപ്പോയിയെന്നും മൊഴി നല്‍കി.

കേസിലെ രണ്ടാം സാക്ഷി വിദ്യാധരന്‍ ഇന്നും കോടതിയില്‍ ഹാജരായില്ല. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാധരന്‍. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന മൂന്നാം സാക്ഷി കുട്ടികൃഷ്ണനും കോടതിയില്‍ ഹാജരായില്ല. ഇരുവര്‍ക്കുമെതിരെ കോടതിയില്‍ ഹാജരാകുന്നതിന് ഭീഷണിയുള്ളതായി റിപ്പോര്‍ട്ടുണ്ട്.

പ്രോസിക്യൂഷന്‍റെ സാക്ഷി വിസ്താരമാണ് രാവിലെ നടന്നത്. കേസിന്‍റെ വിചാരണ നടപടികള്‍ തിങ്കളാഴ്ചയാണ് തുടങ്ങിയത്.
കൂടുതല്‍
കുരുവിളയ്ക്കെതിരെ അന്വേഷണം
ഓണം:നെയ്യാര്‍ഡാം ഒരുങ്ങുന്നു
കിളിരൂര്‍:വി.ഐ.പി പി.കെ ശ്രീമതി
പി.വി.സ്വാമി പുരസ്കാരം രാജീവ് ചന്ദ്രശേഖറിന്
മൂന്നാര്‍:ഉന്നതതല യോഗം ഇന്ന്
രവീന്ദ്രന്‍പട്ടയം:വീശദീകരണം തൃപ്തികരമല്ല