പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സേലം:തീരുമാനമെടുത്തിട്ടില്ലെന്ന് ലാലു
Laluprasad Yadavu
FILEFILE
സേലം റെയില്‍‌വേ ഡിവിഷന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് റയില്‍‌വേ മന്ത്രി ലാലുപ്രസാദ് യാദവ് ലോക്സഭയെ അറിയിച്ചു.

ഈ വിഷയത്തില്‍ കേരളത്തിന്‍റെ ചില പരാതികളില്‍ കഴമ്പുണ്ടെന്നും അവ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.ലോക്സഭയില്‍ കേരള എം.പിമാരുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു ലാലു. സേലം ഡിവിഷന്‍ ഉദ്ഘാടനം സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇതുവരെയും ഇറങ്ങിയിട്ടില്ല.

ഉദ്ഘാടന തീയതിയും നിഴ്ചയിച്ചിട്ടില്ല. ഉദ്ഘാടന തീയതി സംബന്ധിച്ച് കേള്‍ക്കുന്ന കാര്യങ്ങള്‍ സങ്കല്‍പ്പം മാത്രമാണ്. പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനായി കേരളത്തിലെയും തമിഴ് നാട്ടിലെയും മുഖ്യമന്ത്രിമാരെ ചര്‍ച്ചയ്ക്കായി പ്രധാനമന്ത്രി വിളിക്കും. അതിന് ശേഷം മാത്രമേ സേലം ഡിവിഷന്‍ രൂപീകരിക്കൂവെന്നും റയില്‍‌വേമന്ത്രി അറിയിച്ചു.

സേലം ഡിവിഷന്‍ രൂപീകരിക്കുക വഴി പാലക്കാട് ഡിവിഷന്‍റെ പരിധി 509 കിലോമീറ്ററായി ചുരുങ്ങുമെന്നായിരുന്നു എം.പിമാരുടെ പ്രധാന പരിപാടി. എന്നാല്‍ സേലം ഡിവിഷന്‍റെ പ്രധാന്യം നഷ്ടപെടില്ലെന്നാണ് ലാലു നല്‍കിയ മറുപടി. ഇന്ത്യയില്‍ 500 കിലോമീറ്ററില്‍ താഴെയുള്ള നിരവധി റയില്‍വേ ഡിവിഷനുകളുണ്ട്.

അവയെല്ലാം നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലാലു അറിയിച്ചു. കേരളം ഉന്നയിക്കുന്ന ചില ആവശ്യങ്ങളില്‍ കഴമ്പുണ്ട്. പാലക്കാട് ഡിവിഷനില്‍ നിന്നും മാത്രമാണ് സേലം ഡിവിഷന്‍ രൂപീകരണത്തിനായി കൂടുതല്‍ സ്ഥലം എടുക്കുന്നതെന്ന പരാതി കഴമ്പുണ്ട്. ഇക്കാര്യം പരിശോധിക്കും. ഇക്കാര്യത്തെക്കുറിച്ച് കേരള എം.പിമാരുമായി ചര്‍ച്ച നടത്തും.

വര്‍ക്കല രാധാകൃഷ്ണനുംകൂടി സംബന്ധിച്ച ഒരു യോഗത്തിലാണ് സേലം ഡിവിഷം സംബന്ധിച്ച അന്തിമ തീരുമാനമെടുത്തതെന്ന് ലാലു പറഞ്ഞത് പ്രതിഷേധത്തിനിടയാക്കി. ഇതില്‍ പ്രതിഷേധിച്ച് വര്‍ക്കല സഭയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ശ്രമിച്ചു. പിന്നീട് മറ്റ് എം.പിമാര്‍ അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു.

എന്നാല്‍ കേരളത്തിന് പ്രത്യേക സോണ്‍ എന്ന ആവശ്യം പരിഗണിക്കാനാവില്ല. തുടര്‍ന്ന് സംസാരിച്ച കേരള എം.പി മാരുടെ പ്രസംഗങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ള എം.പി മാര്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു. ഇത് ബഹളത്തിനിടയാക്കി. മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് സേലം ഡിവിഷന്‍ രൂപീകരിക്കുന്നതെന്ന് എന്‍.എന്‍.കൃഷ്ണദാസ് എം.പി പറഞ്ഞു.

ഡിവിഷന്‍ രൂപീകരണവുമായി ബന്ധപ്പെട്ട് റയില്‍വേ മന്ത്രാലയം കേരള എം.പി മാരുമായി ചര്‍ച്ച നടത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സേലം ഡിവിഷന്‍ രൂപവല്‍ക്കരണം സംബന്ധിച്ച യാതൊരു ചര്‍ച്ചയ്ക്കും തമിഴ്നാട് തയ്യാറായിട്ടില്ലെന്ന് സി.എസ്.സുജാത എം.പി പറഞ്ഞു. പുതിയ ഡിവിഷന്‍ സംബന്ധിച്ച് യാതൊരു പഠനവും നടത്തിയിട്ടില്ലെന്ന് സുരേഷ് കുറുപ്പ് എം.പി ആരോപിച്ചു.
കൂടുതല്‍
തന്ത്രിക്കേസ്:കേസ്ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശം
ഇടതുപക്ഷം വികസനത്തെ പിന്നോട്ട് വലിക്കുന്നു - ഉമ്മന്‍‌ചാണ്ടി
അനന്തരാമന്‍ കൊല: വിധി ഇന്ന്
കെ.പി.രാജേന്ദ്രന്‍ ഇന്ന് മൂന്നാറില്‍
സേലം:ശ്രദ്ധക്ഷണിക്കല്‍ ഇന്ന്
പൊലീസുകാര്‍ക്ക് കൂട്ടസ്ഥലം‌മാറ്റം