പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
തെറ്റായ പ്രചരണമെന്ന് പിണറായി
സ്വാശ്രയ പ്രശ്നത്തില്‍ ആദരണീയരായ ചിലര്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അണികളുടെ വികാരമുണര്‍ത്തുകയാണ് ഇവരുടെ ലക്‍ഷ്യം.

കോട്ടയത്ത് സി പി എം ജില്ലാക്കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ വിഷയത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് വരാവുന്നതാണെന്നും പിണറായി പറഞ്ഞു. സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാണെന്നും അദേഹം പറഞ്ഞു. കാര്യങ്ങള്‍ വളച്ചൊടിക്കുന്നത് നല്ല പ്രവണതയല്ലെന്നും പിണറായി അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്‍റെ ലൈംഗിക വിദ്യാഭ്യാസ പദ്ധതി നാടിന്‍റെ സംസ്കാരത്തിന് യോജിച്ച രീതിയിലേക്ക് മാറ്റേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
കൂടുതല്‍
ജഡ്ജിമാരെ ഭയപ്പെടുത്താന്‍ ശ്രമം
ലീഗ് മുസ്ലീങ്ങളുടെ പാര്‍ട്ടിയല്ല
അളവ്തൂക്കം കര്‍ക്കശമാക്കും
പി ഡി പിയുമായി സഖ്യമാകാമെന്ന്
ബസ് സമരം പിന്‍‌വലിച്ചു
മതന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണിയില്ല