പരിയാരം മെഡിക്കല്‍ കോളജിലേക്ക് ആറാഴ്ചയ്ക്കകം തെരെഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പരിയാരം കോളജില്‍ തെരെഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് എം.വി.രാഘവന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
നിലവില്‍ ഭരണസമിതിയുടെ അധികാരം ആരുടെ പക്കലാണോ അവരുടെ മേല്‍നോട്ടത്തിലായിരിക്കണം തെരെഞ്ഞെടുപ്പ് നടത്തേണ്ടതെന്നും കോടതി ഉത്തരവിട്ടു. പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ ജൂലൈ പതിനൊന്നിന് അവസാനിച്ചിരുന്നു.
ഭരണസമിതിയിലേക്ക് തെരെഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് എം.വി.രാഘവന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് മെയ് 13ന് മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് സംഘം ഭരണം ഏറ്റെടുക്കുകയായിരുന്നു.
ഇതിനെതിരെ എം.വി.രാഘവന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹര്‍ജിയിലാണ് ഇപ്പോഴത്തെ വിധി. നിലവില്‍ പരിയാരം ഭരണസമിതിയുടെ അധികാരം ആര്‍ക്കാണോ അവരുടെ മേല്‍നോട്ടാത്തില്‍ വേണം തെരെഞ്ഞെടുപ്പ് നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന പരിയാരം മെഡിക്കല്‍ അക്കാദമിയുടെ ഭരണം അഡ്മിനിസ്ട്രേറ്റര്‍ ഏറ്റെടുത്തതിനെതിരെ എം.വി രാഘവന്‍ നല്‍കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി തള്ളിയിട്ടുമുണ്ട്.
|