പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സേലം ഡിവിഷന്‍:ഇന്നും ഉന്നയിക്കും
റയില്‍വേയുടെ സേലം ഡിവിഷന്‍ രൂപീകരണം സംബന്ധിച്ച വിഷയം വ്യാഴാഴ്ചയും ലോക്സഭയില്‍ ഉന്നയിക്കും. എന്‍.എന്‍.കൃഷ്ണദാസ് എം.പി.യാണ് ഈ വിഷയം ശ്രദ്ധക്ഷണിക്കലിലൂടെ അവതരിപ്പിക്കുന്നത്.

ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം സ്പീക്കര്‍ ഇറക്കിവിട്ട പി.സി.തോമസ് എം.പി വ്യാഴാഴ്ച സഭാ നടപടികളില്‍ പങ്കെടുക്കും. സേലം ഡിവിഷന്‍ പ്രശ്നം ശൂന്യവേളയില്‍ ശ്രദ്ധക്ഷണിക്കലിലൂടെ അവതരിപ്പിക്കാനാണ് സ്പീക്കര്‍ കൃഷ്ണദാസിന് അനുമതി നല്‍കിയിരിക്കുന്നത്.

ചൊവ്വാഴ്ചയായിരുന്നു അദ്ദേഹം ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നല്‍കിയിരുന്നത്. റയില്‍വേമന്ത്രി ലാലുപ്രസാദ് യാദവ് നല്‍കിയ ഉറപ്പ് ലംഘിച്ചാണ് സേലം ഡിവിഷന്‍റെ ഉദ്ഘാടനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കേരളം, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ സേലം ഡിവിഷന്‍റെ കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവുകയുള്ളൂവെന്നായിരുന്നു ലാലു നല്‍കിയ ഉറപ്പ്.

ഇതു കൂടാതെ ഈ വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം മാത്രമേ ഡിവിഷന്‍റെ കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകാവൂവെന്ന് സുപ്രീംകോടതിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ പാലിച്ചില്ലെന്ന് എന്‍.എന്‍.കൃഷ്ണദാസ് ചൂണ്ടിക്കാട്ടും.

ഇരു സംസ്ഥാനങ്ങളും ചര്‍ച്ച ചെയ്ത് രമ്യമായി തീരുമാനമെടുക്കേണ്ട ഒരു വിഷയമാണിത്. ഏകപക്ഷീയമായി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ശരിയല്ല. സേലം ഡിവിഷന്‍ അനിവാര്യമാണെങ്കില്‍ മറ്റ് പല സ്ഥലങ്ങളിലെയും റയില്‍‌വേയുടെ ലൈനുകളെടുത്ത് സേലം ഡിവിഷന്‍ രൂപീകരിക്കണം.

പാലക്കാട് ഡിവിഷന്‍റെ പകുതിയോളമെടുത്ത് സേലം ഡിവിഷന്‍ രൂപീകരിക്കുന്നത് ശരിയല്ലെന്നും കൃഷ്ണദാസ് പറയും. ഈ ശ്രദ്ധക്ഷണിക്കലിന് ലാലു ലോക്സഭയില്‍ മറുപടി പറയേണ്ടി വരും.
കൂടുതല്‍
പതാകസംഭവം: പൊലീസ് കേസെടുത്തു
സംസ്ഥാനത്ത് സ്വാത്രന്ത്ര്യദിനാഘോഷങ്ങള്‍
കാര്‍ഷിക മേഖലയ്ക്ക് മുന്‍‌ഗണന: വി എസ്
ദേശീയപതാക തെറ്റായി ഉയര്‍ത്തി
മലയാളികള്‍ക്ക്‌ പൊലീസ്‌മെഡല്‍
ഹര്‍ഷന് അശോക ചക്രം