പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുഹമ്മദ്കമ്മിറ്റി യോഗം തുടങ്ങി
സര്‍ക്കാരുമായി ധാരണയുണ്ടാക്കിയ സ്വാശ്രയ കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകളിലെ ഫീ‍സ് കൂട്ടി നിശ്ചയിക്കുന്നതിനായി ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റി യോഗം കൊച്ചിയില്‍ ചേരുന്നു.

ഫീസ് കൂട്ടണമെന്ന സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് ഭാരവാഹികളുടെ അപേക്ഷയാണ് മുഹമ്മദ് കമ്മിറ്റി പരിഗണിക്കുന്നത്. സര്‍ക്കാരുമായി സ്വാശ്ര്യ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റുകള്‍ ഉണ്ടാക്കിയ കരാര്‍ ഭാഗികമായി സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് പി.എ. മുഹമ്മദ് കമ്മിറ്റി യോഗം ചേര്‍ന്നിരിക്കുന്നത്. മാനേജ്‌മെന്‍റ് സീറ്റിലെ ഫീസ് കൂട്ടി നിശ്ചയിച്ച് സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ നിലനിര്‍ത്തണമെന്ന മാ‍നേജ്മെന്‍റുകളുടെ അപേക്ഷ യോഗം പരിഗണിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ഇതിനായി യോഗം ചേര്‍ന്നിരുന്നെങ്കിലും തീരുമാനമെടുക്കാനായില്ല. സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍റെ മൂന്ന് കോളജുകളുടെ പ്രതിനിധികളെ കമ്മിറ്റി തെളിവെടുപ്പിനായി വിളിച്ചു വരുത്തി.

50,000 രൂപ മുതല്‍ 75,000 രൂപ വരെയാണ് എഞ്ചിനീയറിംഗ് കോളജുകള്‍ മാനേജ്മെന്‍റ് സീറ്റിലേക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ കോളജുകളാവട്ടെ അഞ്ചര ലക്ഷം രൂപയും.

ഹൈക്കോടതിയുടെ ഒടുവിലത്തെ ഉത്തരവനുസരിച്ച് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ 1, 30,000 രൂപയും എഞ്ചിനീയറിംഗ് കോളജുകള്‍ 38,700 രൂപയും മാത്രമേ ഫീസായി വാങ്ങാവൂ. മാനേജ്മെന്‍റ് സീറ്റിലെ ഫീസിന്‍റെ കാര്യത്തില്‍ ഈയാഴ്ച തന്നെ തീരുമനമുണ്ടാകുമെന്നാണ് കരുതുന്നത്.
കൂടുതല്‍
നീന്തല്‍ പാഠ്യവിഷയമാക്കണമെന്ന്
തുഴയെറിയാന്‍ വിദേശ വനിതകളും
മൂന്നാര്‍: സുരേഷ്കുമാറിനെ മാറ്റി
ട്രെയിന്‍ തട്ടി രണ്ട് കുട്ടികള്‍ മരിച്ചു
ഗീതയെയും ചിത്രയെയും ഡല്‍ഹിയില്‍ ചോദ്യം ചെയ്യും
ശാരിയുടെ രക്തപരിശോധനയിലും വീഴ്ച