പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നീന്തല്‍ പാഠ്യവിഷയമാക്കണമെന്ന്
സ്കൂള്‍ പാഠ്യപദ്ധതിയില്‍ നീന്തല്‍ ഒരു പഠന വിഷയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

തട്ടേക്കാട് ദുരന്തത്തില്‍ മക്കളെ നഷ്ടപ്പെട്ട രണ്ടു രക്ഷിതാക്കളും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. തൃശൂരിലെ അത്താണി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലയാളവേദി എന്ന സംഘടനയാണ് നീന്തല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികളെ നിര്‍ബന്ധമായും നീന്തല്‍ പരിശീലിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

50 നും 100 നും ഇടയ്ക്ക് സ്കൂള്‍ കുട്ടികള്‍ എല്ലാ വര്‍ഷവും കേരളത്തില്‍ വെള്ളത്തില്‍ വീ‍ണ് മരിക്കുന്നുണ്ടെന്ന് മലയാളവേദി നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം ചെലവില്‍ കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാന്‍ കഴിവില്ലാത്ത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇങ്ങനെ മരിക്കുന്നത്.

ഒരു വിദ്യഭ്യാസ ജില്ലയില്‍ മൂന്ന് നീന്തല്‍ കുളങ്ങളെങ്കിലും കണ്ടെത്തി പരിശീലനം കൊടുത്താല്‍ മുങ്ങിമരണം ഒരു പരിധിവരെ നിയന്ത്രിക്കാനാവും. ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ വികസിത രാജ്യങ്ങളില്‍ നീന്തല്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിശീലിപ്പിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കൂടുതല്‍
തുഴയെറിയാന്‍ വിദേശ വനിതകളും
മൂന്നാര്‍: സുരേഷ്കുമാറിനെ മാറ്റി
ട്രെയിന്‍ തട്ടി രണ്ട് കുട്ടികള്‍ മരിച്ചു
ഗീതയെയും ചിത്രയെയും ഡല്‍ഹിയില്‍ ചോദ്യം ചെയ്യും
ശാരിയുടെ രക്തപരിശോധനയിലും വീഴ്ച
കൊച്ചിയിലും പണിമുടക്ക് പൂര്‍ണം