സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിലുള്ള പണിമുടക്ക് കൊച്ചിയിലും പൂര്‍ണമാണ്. ബന്ദിന്‍റെ പ്രതീതിയാണ് ഇവിടെയുള്ളത്.
ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇവിടെ പണിമുടക്ക് നടക്കുന്നത്. വാണിജ്യ വ്യവസായ കേന്ദ്രമായ കൊച്ചിയില്‍ ചരക്ക് നീക്കവും തടസ്സപ്പെട്ടിട്ടുണ്ട്. കൊച്ചി തുറമുഖത്ത് നിന്നും കണ്ടെയ്നറുകളൊന്നും പുറത്തേയ്ക്ക് കൊണ്ടുപോയിട്ടില്ല. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനെയും പണിമുടക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്.
എന്നാല്‍ അസംഘടിത തൊഴിലാളികള്‍ കൂടുതലുള്ള ഇന്‍ഫോപാര്‍ക്ക്, പ്രത്യേക സാമ്പത്തിക മേഖല എന്നിവിടങ്ങളില്‍ പണിമുടക്ക് ബാധിച്ചിട്ടില്ല. കോള്‍ സെന്‍ററുകളുടെയും മറ്റും പ്രവര്‍ത്തനം തടസ്സമില്ലാതെ തുടരുന്നു. അതേസമയം നഗരത്തില്‍ പണിമുടക്ക് പൂര്‍ണമാണ്.
കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഒഴികെയുള്ള വാഹനങ്ങളൊന്നും സര്‍വ്വീസ് നടത്തുന്നില്ല. സ്കൂളുകള്‍ക്കെല്ലാം അവധി നല്‍കിയിട്ടുണ്ട്. സമര്‍ത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തും.
|