പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പണിമുടക്ക്: കോഴിക്കോട്ട് പൂര്‍ണം
സി.ഐ.ടിയുവിന്‍റെ നേതൃത്വത്തില്‍ അസംഘടിത മേഖലയിലുള്ള തൊഴിലാളികള്‍ ദേശീയ വ്യാപകമായി നടത്തുന്ന പണിമുടക്ക് കോഴിക്കോട് ജില്ലയില്‍ പൂര്‍ണം.

ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയിട്ടുള്ളത്. സ്വകാര്യ ബസുകളൊന്നും സര്‍വ്വീസ് നടത്തുന്നില്ല. കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും ജില്ലയില്‍ യാത്രാക്ലേശം രൂക്ഷമാണ്. കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ല.

വലിയങ്ങാടിയിലെ ചരക്ക് നീക്കവും തടസ്സപ്പെട്ടിട്ടുണ്ട്. അന്യസംസ്ഥാനത്ത് നിന്നുള്ള ലോറികളൊന്നും ഇവിടെ എത്തിയിട്ടില്ല. പണിമുടക്ക് മൂലം കാ‍ലിക്കട്ട്, കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കൊന്നും അവധി നല്‍കിയിട്ടില്ല.

പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വിവിധ സംഘടനകളും പണിമുടക്ക് നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍നില കുറവാണ്.
കൂടുതല്‍
കേരളം പണിമുടക്കില്‍
നെഹ്രുട്രോഫി: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അഭിമുഖത്തിനെതിരെ ജില്ലാകമ്മിറ്റി
കൌണ്‍സിലിംഗിനും പൊലീസ് സംരക്ഷണം
ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് - പിണറായി
വിമോചനസമരം നടക്കാത്ത സ്വപ്നം - പിണറായി