പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കേരളം പണിമുടക്കില്‍
KBJWD
സി ഐ ടി യുവിന്‍റെ നേതൃത്വത്തില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് തുടങ്ങി. കേരളത്തില്‍ പലയിടത്തും പണിമുടക്കിന് ഹര്‍ത്താലിന്‍റെ പരിവേഷമായി.

മിക്ക ജില്ലകളിലും കടകള്‍ അടഞ്ഞ് കിടക്കുകയാണ്. പ്രൈവറ്റ് ബസുകള്‍ ഓടുന്നില്ല. കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍, പലയിടത്തും ഓട്ടോ റിക്ഷകള്‍ ഓടുന്നില്ല.

കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ സുലഭമായതിനാല്‍ തിരുവനന്തപുരത്ത് പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഓട്ടോ റിക്ഷകളും സര്‍വീസ് നടത്തുന്നു.

ഹോട്ടല്‍ തൊഴിലാളികളും ചുമട്ട് തൊഴിലാളികളും പണി മുടക്കുന്നതിനാല്‍ വ്യാപാര മേഖലയെയും പണിമുടക്ക് ബാധിച്ചിരിക്കുകയാണ്. കരാര്‍ തൊഴിലാളികളും താല്‍ക്കാലിക ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

ദേശവ്യാപകമായി 24 മണിക്കൂറാണ് പണിമുടക്ക്. എന്നാല്‍, കേരളത്തില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
കൂടുതല്‍
നെഹ്രുട്രോഫി: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അഭിമുഖത്തിനെതിരെ ജില്ലാകമ്മിറ്റി
കൌണ്‍സിലിംഗിനും പൊലീസ് സംരക്ഷണം
ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് - പിണറായി
വിമോചനസമരം നടക്കാത്ത സ്വപ്നം - പിണറായി
കേസുകള്‍ പിന്‍‌വലിക്കരുത് - മദനി