പിണറായി-ഫാരീസ് ബന്ധം വ്യക്തമാക്കണം - യൂത്ത് ലീഗ്

Widgets Magazine

ഫാരീസ് അബൂബക്കറിന്‍റെ ഇടപാടുകളെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ കെ.എം. ഷാജി ആവശ്യപ്പെട്ടു.

പിണറാ‍യി വിജയനും ഫാരിസും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്നും ഷാജി കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സി.പി.എം സംസ്ഥാന അധ്യക്ഷന്‍ പിണറായി വിജയന്‍റെ ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെടുത്ത കേസില്‍ ഫാരിസുമായി ബന്ധമുണ്ടെന്നും കെ.എം. ഷാജി ആരോപിച്ചു.

ഫാരിസ് എന്ന അജ്ഞാതനായ ഈ മനുഷ്യന് ആയുധക്കടത്തുമായി ബന്ധമുള്ളയാളാണ്. ഇയാള്‍ പാര്‍ട്ടിയിലെ പിണറായിയോടും പിണറായി പക്ഷത്തോടും വളരെ അടുത്തു നില്‍ക്കുന്ന വ്യക്തിയാണ്. ഫാരിസിന്‍റെ അന്താരാഷ്ട്രതലത്തിലുള്ള വാണിജ്യ കേന്ദ്രം ശ്രീ‍ലങ്കയും സിംഗപ്പൂരുമാണ്.

ഇന്ത്യയില്‍ ചെന്നൈയാണ് ഫാരിസിന്‍റെ വാണിജ്യകേന്ദ്രം. ചെന്നൈയില്‍ വച്ചാണ് പിണറായി വിജയന്‍റെ പക്കല്‍ നിന്നും വെടിയുണ്ട കണ്ടെടുക്കുന്നത്. ഈ വെടിയുണ്ട എവിടെനിന്നും വന്നുവെന്നത് ഇതുവരെയും വ്യക്തമല്ല. ഡല്‍ഹിക്ക് പോകേണ്ട പിണറായി എന്തിനാണ് ചെന്നൈയില്‍ ഇറങ്ങിയെന്നതിനെക്കുറിച്ചും വ്യക്തതയില്ല.

വളരെ തന്ത്രപരമായാണ് ഈ കേസ് ഒതുക്കിയത്. ഒരു മുഖ്യമന്ത്രി വെറുക്കപ്പെട്ടവനെന്ന് പറഞ്ഞിട്ടുള്ള ഫാരിസുമായുള്ള പിണറായിയുടെ ബന്ധം അന്വേഷിക്കണം. ദ്ദേഹത്തിന്‍റെ പക്കല്‍ നിന്നും കണ്ടെടുത്ത വെടിയുണ്ടകളെക്കുറിച്ചും അന്വേഷിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
Widgets Magazine