സേലം ഡിവിഷന്‍റെ ഉദ്ഘാടനം സുപ്രീംകോടതി സ്റ്റേ ചെയ്യാത്തത് തമിഴ്നാടിന് അനുകൂലമാകുന്നു. അടുത്തതവണ ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് സേലം ഡിവിഷന്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് സൂചന.
സേലം ഡിവിഷന്‍ രൂപീകരണത്തിനെതിരെ സമര്‍പ്പിച്ചിരുന്ന ഹര്‍ജികള്‍ നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരുന്നത്. ഇതോടെ സെപ്റ്റബര്‍ 14ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം നേരത്തെയാക്കാനുള്ള തീവ്രശ്രമത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍.
ഓഗസ്റ്റ് 15 ന് മുമ്പ് സേലം ഡിവിഷന്‍റെ പണിപൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഡിവിഷന് വേണ്ട 90 ശതമാനം ജീവനക്കാരെയും തീരുമാനമായി. ആകെ വേണ്ട 8150 ജീവനക്കാരില്‍ 8000 പേരെയും ഡിവിഷന്‍റെ പരിധിയിലുള്ള സ്റ്റേഷനുകളിലായിരികും പുനര്‍വിന്യാസം ചെയ്യുക.
സേലം ഡിവിഷന്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇനി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി കരുണാനിധിയും റയില്‍വേ സഹമന്ത്രി വേലുവും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന കേരളത്തിന്‍റെ വാദം അസ്ഥാനത്തായിരിക്കുകയാണ്.
|