പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സംസ്ഥാനത്ത് പനി പടരുന്നു
സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. എറണാകുളം ജില്ലയില്‍ പത്ത് പേര്‍ക്ക് ചിക്കുന്‍‌ഗുനിയ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു.

പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് എറണാകുളം ജില്ലയെയാണെന്ന് ആരോഗ്യവകുപ്പ് വിദഗ്ദ്ധര്‍ അറിയിച്ചു. എറണാകുളം ജില്ലയില്‍ നിന്നുമുള്ള 15 രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ പത്ത് പേര്‍ക്ക് ചിക്കുന്‍‌ഗുനിയയാണെന്ന് സ്ഥിരീകരിച്ചതായി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിട്യൂട്ട് അറിയിച്ചു.

കോട്ടയത്ത് നിന്നുമുള്ള എട്ട് രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ ആറ് പേര്‍ക്ക് ചിക്കുന്‍ഗുനിയ കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴയില്‍ 10 പേര്‍ക്കും തൃശൂര്‍ കാസര്‍കോഡ്, ഇടുക്കി ജില്ലകളില്‍ ഒരാള്‍ക്ക് വീതവും പുതുതായി രോഗം സ്ഥിരീ‍കരിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ പനിക്കൊപ്പം ശരീ‍രത്തില്‍ വ്രണങ്ങള്‍ കാണപ്പെട്ട അഞ്ച് പേരുടെ രക്തസാമ്പിളുകള്‍ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ മൂന്ന് പേര്‍ക്ക് ചിക്കുന്‍‌ഗുനിയയാണെന്ന് കണ്ടെത്തി. എന്നാല്‍ ശരീരത്തില്‍ വ്രണങ്ങള്‍ കൂടുതലായി കണ്ടെത്തിയ രണ്ട് പേര്‍ക്ക് ചിക്കുന്‍‌ഗുനിയയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ശരീ‍രത്തിലെ വ്രണങ്ങള്‍ ത്വക്കിലെ അണുബാധ മൂലമാണെന്നും തക്കാളിപ്പനിയാണെന്ന പ്രചാരണം തെറ്റാണെന്നും വൈറോളജി ഇന്‍സ്റ്റിട്യൂട്ട് അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍
നെഹ്രുട്രോഫി: പരിശീലനം തുടങ്ങി
വിവാഹ രജിസ്ട്രേഷന്‍: ഭേദഗതി പരിഗണനയില്‍
എല്‍.എന്‍.ജി: ലോകബാങ്ക് വായ്പ
മദനി:വിധി ഓഗസ്റ്റ് ഒന്നിന്
ജനകീയാസൂത്രണം: ആനുകൂല്യങ്ങള്‍ക്ക് നിയന്ത്രണം
യു.ഡി.എഫ് അരാജകത്വം സൃഷ്ടിച്ചു - വി.എസ്