കൊച്ചിയില്‍ സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണം. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നത്.
ദീര്‍ഘദൂര ബസുകള്‍ നഗരത്തിന് പുറത്ത് സര്‍വ്വീസുകള്‍ അവസാനിപ്പിക്കുകയാണ്. സമാന്തര സര്‍വ്വീസ് നടക്കുന്നതിനാല്‍ ബസ് പണിമുടക്ക് യാത്രക്കാരെ കാര്യമായി ബാധിച്ചിട്ടില്ല.
നഗരത്തിലെ തകര്‍ന്ന റോഡുകള്‍ സഞ്ചാര യോഗ്യമാക്കുക, ബസ് ജീവനക്കാര്‍ക്ക് എതിരെയുള്ള പൊലീസിന്‍റെ അന്യായമായ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
പൊതുവേ രൂക്ഷമായ ഗതാഗതകുരുക്കിന് പുറമേ റോഡുകള്‍ കൂടി തകര്‍ന്നതിനാല്‍ ബസുകള്‍ക്ക് പലപ്പോഴും പല ട്രിപ്പുകളും ഉപേക്ഷിക്കേണ്ടതായി വരുന്നുവെന്നാണ് ബസ് തൊഴിലാളികളുടെ പരാതി. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
എന്നാല്‍ അനുകൂലമായ ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു.
|