പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സംവരണത്തിനെതിരെ മാനേജ്‌മെന്‍റുകള്‍
സവരണം സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ പിന്‍‌വലിക്കാന്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനം എടുത്തില്ലെങ്കില്‍ സ്വാശ്രയ കരാറില്‍ നിന്നും പിന്മാറുമെന്ന് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്‍റ് അസോസിയേഷന്‍ അറിയിച്ചു.

സ്വാശ്രയ നിയമത്തിലെ വ്യവസ്ഥകള്‍ പിന്‍‌വാതിലിലൂടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം കുറ്റപ്പെടുത്തി. ധാരണയില്‍ നിന്നും വ്യത്യസ്ഥമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സംവരണ നിര്‍ദ്ദേശങ്ങളാണ് മാനേജ്‌മെന്‍റുകളുടെ എതിര്‍പ്പിന് ഇടയാക്കിയത്.

39 കോളജുകളിലായി 6750 സര്‍ക്കാര്‍ സീറ്റുകളിലെ പ്രവേശനം ഇതോടെ അനിശ്ചിതത്വത്തിലാകും. എന്നാല്‍ ഈ സീറ്റുകളില്‍ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്താനാണ് മാനേജ്‌മെന്‍റുകള്‍ ആലോചിക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനാണ് സര്‍ക്കാ‍ര്‍ സ്വാശ്രയ കോളജുകളിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിച്ചത്. എന്നാലിത് അംഗീകരിക്കാന്‍ മാനേജ്മെന്‍റുകള്‍ തയാറല്ല. സ്വാശ്രയ നിയമത്തിലെ വ്യവസ്ഥകളോട് സമാനതയുള്ളതാണ് ഈ രീതി.

കോടതി തള്ളിക്കളഞ്ഞ സ്വാശ്രയ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ കോളജുകളില്‍ പോലും ഈ രീതി നടപ്പാക്കിയിട്ടില്ലെന്ന് മാനേജ്‌മെന്‍റുകള്‍ പറയുന്നു. എന്നാല്‍ മാനേജ്‌മെന്‍റുകളുടെ ആശങ്ക മന്ത്രിസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി ഇവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ മുഴുവന്‍ സീറ്റുകളിലും മാനേജ്‌മെന്‍റുകള്‍ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തും. 39 കോളജുകളാണ് സര്‍ക്കാരുമായി ധാരണയുണ്ടാക്കിയിരിക്കുന്നത്.
കൂടുതല്‍
ചെന്നിത്തലയുടെ സ്വത്ത് അന്വേഷിക്കണം - എസ്.എഫ്.ഐ
മഴക്കെടുതി: അവലോകന യോഗം ചേര്‍ന്നു
പ്രകൃതിക്ഷോഭം നേരിടാന്‍ യുവകര്‍മ്മസേന
കാലവര്‍ഷക്കെടുതി: ചര്‍ച്ച തുടങ്ങി
മഴക്കെടുതി: മരണസംഖ്യ ഉയരുന്നു
മൂന്നാര്‍: ഒഴിപ്പിക്കല്‍ മന്ദഗതിയില്‍