ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഞായറാഴ്ച തുടക്കം കുറിക്കും. സമ്മേളനം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് പ്രകാശാനന്ദ, ജനറല്‍ സെക്രട്ടറി ഋതംബരാനന്ദ തുടങ്ങിയവര്‍ അറിയിച്ചതാണിത്. 2008 ജനവരി ഒന്നിന് ആഘോഷങ്ങള്‍ സമാപിക്കും.
ഞായറാഴ്ച തിരുവനന്തപുരം രാജധാനി ഓഡിറ്റോറിയത്തില്‍ രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്‍റ് പ്രകാശാനന്ദ അധ്യക്ഷനായിരിക്കും. ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയ്ക്കകത്തും പുറത്തും വിവിധ പരിപാടികള്‍ നടത്തും.
പ്രാര്‍ത്ഥനായോഗങ്ങള്‍, ഡല്‍ഹിയില്‍ ലോകമത പാര്‍ലമെന്‍റ്, കന്യാകുമാരിയില്‍ ഗുരുദേവ സ്മാരക നിര്‍മ്മാണം, ദേശീയ സെമിനാറുകള്‍, ശിവഗിരിയില്‍ സന്ന്യാസിസംഗമം, തീര്‍ത്ഥാടകര്‍ക്കായുള്ള വിശ്രമ കേന്ദ്രത്തിന്‍റെ നിര്‍മ്മാണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കും.
|