പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പകര്‍ച്ചപ്പനി: പത്തനംതിട്ടയില്‍ ഹര്‍ത്താല്‍
പടര്‍ന്ന് പിടിക്കുന്ന പനി തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് പത്തനം‌തിട്ട ജില്ലയില്‍ യു.ഡി.എഫ്. വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നു.

പകര്‍ച്ചപ്പനിയുടെ കാരണങ്ങളെക്കുറിച്ച് വിദഗ്ദ്ധസംഘത്തെക്കൊണ്ട് അന്വേഷിക്കുക്ക, ദുരിതബാധിതര്‍ക്ക് അടിയന്തിരമായി സാമ്പത്തിക സഹായം എത്തിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ ഏതാണ്ട് പൂര്‍ണമാണ്.

കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. ഏതാനും സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. വിദ്യാലയങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ല. ഓഫീസുകളില്‍ ഹാജര്‍നില കുറവാണ്. അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാവിലെ ആറ് മണിമുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍.

ആശുപത്രികളിലേക്ക് രോഗികളെയും കൊണ്ടു പോകുന്ന വാഹനങ്ങളെ തടയില്ലെന്ന് ഹര്‍ത്താലനുകൂലികള്‍ അറിയിച്ചിട്ടുണ്ട്. പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളില്‍ കഴിയുന്നവര്‍ക്കാണ് ഇപ്പോള്‍ അടിയന്തിര സഹായം ലഭിക്കുക.

ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് അനൌദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൂടുതല്‍
37 പേര്‍ക്ക് കൂടി ചിക്കുന്‍‌ഗുനിയ
പ്രതിപക്ഷബഹളം: സഭ പിരിഞ്ഞു
യാത്രാസൌജന്യം:തീരുമാനം പിന്‍‌വലിച്ചു
ലിസ് കോഴ: വിധി നാളെ
റിസോര്‍ട്ട് പൊളിക്കല്‍: മൂന്നാറില്‍ സംഘര്‍ഷം
ധന്യശ്രീ പൊളിക്കരുത് - ഹൈക്കോടതി