പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
യാത്രാസൌജന്യം:തീരുമാനം പിന്‍‌വലിച്ചു
Bus
FILEFILE
വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൌജന്യം നല്‍കില്ലെന്ന തീരുമാനം ബസുടമകള്‍ പിന്‍‌വലിച്ചു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാ‍നം.

എന്നാല്‍ തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസുടമകള്‍ അറിയിച്ചു. ഈ മാസം 15 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൌജന്യം നല്‍കില്ലെന്ന് ബസുടമകള്‍ നേരത്തെ അറിയിച്ചിരുന്നു.

ഈ തീരുമാനമാണ് ഇപ്പോള്‍ പിന്‍‌വലിച്ചിരിക്കുന്നത്. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തതെന്ന് ബസുടമകളുടെ കോ‌-ഓര്‍ഡിനേഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.

ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍റെയും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെയും നേതാക്കളാണ് കോ‌ -ഓര്‍ഡിനേഷന്‍ കമ്മിറ്റിയിലുള്ളത്. ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഗതാഗത മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരിന് വേണ്ടി ഉറപ്പ് തന്നിട്ടുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ തീരുമാനം പിന്‍‌വലിക്കുന്നത്. അല്ലാതെ വിദ്യാര്‍ത്ഥി സംഘടനകള്‍ തങ്ങളുടെ ഓഫീസുകള്‍ അടിച്ചു തകര്‍ക്കുമെന്ന ഭയം കൊണ്ടല്ലെന്നും ബസുടമകള്‍ പറഞ്ഞു.
കൂടുതല്‍
ലിസ് കോഴ: വിധി നാളെ
റിസോര്‍ട്ട് പൊളിക്കല്‍: മൂന്നാറില്‍ സംഘര്‍ഷം
ധന്യശ്രീ പൊളിക്കരുത് - ഹൈക്കോടതി
നാട്ടാനകളുടെ വിവരം വനംവകുപ്പിലില്ല
വടക്കന്‍ ജില്ലകളിലും പനി പടരുന്നു
യാത്രാസൌജന്യം: ചര്‍ച്ച പരാജയം