പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലിസ് കോഴ: വിധി നാളെ
ദേശാഭിമാനി ബോണ്ടിടപാടും ലിസ് ഇടപാടും അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ വിജിലന്‍സ് കോടതി വെള്ളിയാഴ്ച വിധി പറയും.

അഴിമതി നിരോധന നിയമപ്രകാരം ഇ.പി. ജയരാജനെതിരെയും കെ. വേണുഗോപാലിനെതിരെയും കേസെടുക്കണമെന്നാണ് ഹര്‍ജി. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ എടുത്തത്.

ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷന്‍ എ.എ. റഹിമാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ലിസില്‍ നിന്നും വേണുഗോപാല്‍ ഒരു കോടി വാങ്ങിയതിനെക്കുറിച്ചും ലോട്ടറിക്കാരില്‍ നിന്നും രണ്ടു കോടി വാങ്ങിയതിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

ലിസ് ഇടപാടില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ വേണുഗോപാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ബോണ്ട് രൂപത്തില്‍ പണം വാങ്ങിയത് അഴിമതിയാണെന്ന് കണക്കാക്കാനാവില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

അതേസമയം ഇ.പി. ജയരാജനും വേണുഗോപാലും പൊതുപ്രവര്‍ത്തകരാണെന്നും അതിനാല്‍ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ ഇവര്‍ ഉള്‍പ്പെടുമെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വക്കം ശശീന്ദ്രനും വാദിച്ചു.

വാദം പൂര്‍ത്തിയായ കേസ് വിജിലന്‍സ് പ്രത്യേക ജഡ്ജി വെള്ളിയാഴ്ച വിധി പറയുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു.
കൂടുതല്‍
റിസോര്‍ട്ട് പൊളിക്കല്‍: മൂന്നാറില്‍ സംഘര്‍ഷം
ധന്യശ്രീ പൊളിക്കരുത് - ഹൈക്കോടതി
നാട്ടാനകളുടെ വിവരം വനംവകുപ്പിലില്ല
വടക്കന്‍ ജില്ലകളിലും പനി പടരുന്നു
യാത്രാസൌജന്യം: ചര്‍ച്ച പരാജയം
സംസ്ഥാനത്ത് പകര്‍ച്ചപ്പനി രൂക്ഷമാകുന്നു