വിദ്യാര്‍ത്ഥികളുടെ യാത്രാസൌജന്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി സര്‍ക്കാരും ബസുടമകളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
ബസുടമകളുടെ ആവശ്യം വിദ്യാര്‍ത്ഥിസംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. യാത്രാസൌജന്യം നല്‍കില്ലെന്ന നിലപാടില്‍ നിന്നും ബസുടമകള്‍ പിന്നോട്ട് പോയേക്കും. ഇവരുടെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ലെന്നാണ് ചര്‍ച്ചയില്‍ സര്‍ക്കാരെടുത്ത നിലപാട്.
സാധാരണ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നത്. ഈ ആവശ്യം വിദ്യാര്‍ത്ഥി സംഘടനകളുമായും മന്ത്രിസഭായോഗത്തിലും ചര്‍ച്ച ചെയ്യാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍, ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. ഇവര്‍ തമ്മില്‍ കൂടിയോലോചിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. നിലപാടില്‍ നിന്നും പിന്നോട്ട് പോകാനാണ് സാധ്യത എന്നറിയുന്നു.
ഗതാഗത മന്ത്രി മാത്യു. ടി തോമസ്, വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി എന്നിവരാണ് ബസുടമകളുമായി ചര്‍ച്ച നടത്തിയത്.
|