എറണാകുളം, കോഴിക്കോട് ജില്ലകളില്‍ സ്വാകാര്യ ബസുകള്‍ സമരം നടത്തുന്നു. രണ്ട് ജില്ലകളിലും ബസ്‌സമരം ജനജീവിതത്തെ സാരമായി ബാധിച്ചു.
കഴിഞ്ഞ ദിവസം കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫീസുകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണിത്. ബസ്‌സമരം കോഴിക്കോട് ജില്ലയില്‍ പൂര്‍ണമാണ്. മറ്റ് ജില്ലകളില്‍ നിന്നും വരുന്ന ബസുകള്‍ ജില്ലാ അതിര്‍ത്തിയില്‍ ഓട്ടം അവസാനിപ്പിച്ച് മടങ്ങിപ്പോകുന്നു.
ചിലയിടങ്ങളില്‍ ജീപ്പുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ബസ്‌സമരം മൂലം ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ഏറെ വലഞ്ഞു. ബസ് ഓണേഴ്സ് അസോസിയേഷന്‍റെ മരക്കടവിലെ ഓഫീസ് കെ.എസ്.യു. പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തിരുന്നു.
ഈ മാസം 15 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൌജന്യം നല്‍കില്ലെന്ന് ബസുടമകളുടെ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയായിരുന്നു കെ.എസ്.യുവിന്‍റെ സമരം. കോഴിക്കോട് ജില്ലയില്‍ രാത്രി 12 മണിവരെയാണ് ബസ്‌സമരം.
എറണാകുളം ജില്ലയില്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ കീഴില്‍ 600 ഓളം ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഈ ബസുകളൊന്നും ഓടുന്നില്ല. മറ്റ് സംഘടനകളുടെ കീഴിലുള്ള ബസുകള്‍ സര്‍വ്വീസ് നടത്തുന്നു. ഇത് ജനജീവിതത്ത് കുറച്ചെങ്കിലും സഹായിക്കുന്നുണ്ട്.
ബസ് സമരം ആയതിനാല്‍ പലരും സ്വന്തം വാഹനങ്ങളിലാണ് ഇന്ന് യാത്ര ചെയ്യുന്നത്. ഇത് കൊച്ചി നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്നുണ്ട്.
|