പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
 
പാമ്പാടിയില്‍ അനിശ്ചിതത്വം തുടരുന്നു
എച്ച്.ഐ.വി ബാധിതരായ കുട്ടികളെ പഠിപ്പിക്കുന്നതില്‍ പാമ്പാടി എം.ഡി. എല്‍.പി സ്കൂളില്‍ അനശ്ചിതത്വം ഇപ്പോഴും തുടരുന്നു.

ഈ കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നതില്‍ മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ശക്തമായ എതിര്‍പ്പാ‍ണുള്ളത്.
ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. ഈ അധ്യയന വര്‍ഷം തുടങ്ങിയതിന് ശേഷം ഒരു ദിവസം മാത്രമാണ് എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്ക് സ്കൂളിലിരിക്കാനായത്.

കുട്ടികളെ പാമ്പാടി സ്കൂളില്‍ തന്നെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കുന്നതിനുള്ള ഒരു സാഹചര്യം ഇപ്പോഴും ഉണ്ടായിട്ടില്ല.

എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ സ്കൂളിലെത്തിയാല്‍ മറ്റ് കുട്ടികളെ അയയ്ക്കില്ലെന്ന തീരുമാനത്തില്‍ രക്ഷിതാക്കള്‍ ഉറച്ചു നില്‍ക്കുകയാണ്. വിവാദം ശക്തമായതോടെ എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തൃശൂരിലെ ഒരു സ്കൂളിലേക്ക് കുട്ടികളെ മാറ്റാന്‍ ഇവരെ സംരക്ഷിക്കുന്ന ആശാകിരണ്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാരിന്‍റെ തീരുമാനം പൂര്‍ണമായും പാലിക്കുമെന്ന് ആശാകിരണ്‍ അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍
ജപ്പാന്‍‌ജ്വരം: പ്രതിരോധകുത്തിവയ്പ് ഉപേക്ഷിച്ചു
കേരഫെഡിന് റിലയന്‍സുമായി ബന്ധമില്ല
പാസ്പോര്‍ട്ട്: വെരിഫിക്കേഷന്‍ എസ്.ഐക്ക്
പ്രതിപക്ഷബഹളം: സഭ പിരിഞ്ഞു
കോണ്‍ഗ്രസ് ഓഫീ‍സില്‍ തീപിടിത്തം
തച്ചങ്കരിക്കെതിരെ കേസെടുത്തു