പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
 
ദേവസ്വം ഉപദേശക കൌണ്‍സില്‍ രൂപീകരിക്കും
G. Sudhakaran
File
സംസ്ഥാന ദേവസ്വം ഉപദേശക കൌണ്‍സില്‍ രൂപീകരിക്കുമെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. എകീകൃത ദേവസ്വം ബോര്‍ഡ് രുപീകരിക്കന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

നിയമസഭയില്‍ ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 1984 ല്‍ ശങ്കരന്‍ നായര്‍ അധ്യക്ഷനായുള്ള കമ്മിഷന്‍ ഏകീകൃത ദേവസ്വം ബോര്‍ഡ് രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

ഈ ശുപാര്‍ശ പ്രകാരം തിരുവിതാകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡിലെ പ്രസിഡന്‍റുമാരും സാമുദായിക, ജാതി സംഘടനാ നേതാക്കളും ഉള്‍പ്പെടുന്ന ഒരു സമിതിയെ രൂപീകരീക്കാനാണ് ഉദ്ദേശിക്കുന്നത്. ദേവസ്വം ഉപദേശക കൌണ്‍സില്‍ എന്നോരു നിര്‍ദ്ദേശം ഇതുവരെയുണ്ടായിട്ടില്ല.

ഇതൊരു പുതിയ നിര്‍ദ്ദേശമാണ്. സംസ്ഥാന സര്‍ക്കാരിന് ദേവസ്വം ബോര്‍ഡുകള്‍ക്ക് മേല്‍ പ്രത്യേക നിയന്ത്രണാധികാരങ്ങള്‍ നല്‍കുന്ന തരത്തിലായിരിക്കും കൌണ്‍സില്‍ രൂപീകരിക്കുക. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ജോലി തട്ടിപ്പ് കേസില്‍ അന്വേഷണം തുടങ്ങിയതായി ഇതു സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട ആളുകള്‍ ഇപ്പോള്‍ ഒളിവിലാണെന്നും അവരുടെ സ്ഥാപനം ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍
ഭൂവിനിയോഗം: നിയമം ഉടന്‍
അണ്‍-എയ്ഡഡ്:വേതനം പരിഷ്ക്കരിക്കാന്‍ സമിതി
മാര്‍ട്ടിനെ രാജാവാക്കിയത് ഉമ്മന്‍‌ചാണ്ടി - കോടിയേരി
വേണുഗോപാലിനെതിരെ കേസെടുക്കും - കോടിയേരി
സൈമണ്‍ ഡിസൂസ ഇന്നെത്തും
പാലക്കാട്ട് ഹര്‍ത്താല്‍ ഭാഗികം