പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
 
വേണുഗോപാലിനെതിരെ കേസെടുക്കും - കോടിയേരി
Kodiyeri Balakrishnan
File
ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.വേണുഗോപാലിനെതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. നിയസഭയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ജ്യോതിസ് കമ്പനിക്ക് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.വേണുഗോപാല്‍ ലിസില്‍ നിന്നും ഒരുകോടി രൂപ കോഴവാങ്ങിയിരുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട് ഒരു കേസ് ഒതുക്കാന്‍ വേണ്ടിയാണ് കോഴ വാങ്ങിയത്. ഇതിന്മേല്‍ എന്ത് നടപടി സര്‍ക്കാര്‍ എടുത്തുവെന്നായിരുന്നു ഉമ്മന്‍‌ചാണ്ടിയുടെ സബ്മിഷന്‍.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്താണ് ലിസ് എന്ന കമ്പനി ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങിയത്. തെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മാത്രമല്ല ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കരുതെന്ന ഒരു വിധി തിരുവനന്തപുരം സി.ജെ.എം കോടതി പുറപ്പെടുവിച്ചിരുന്നു.

ഇത് മാറിക്കിട്ടുന്നതിന് വേണ്ടിയുള്ള നിയമ നടപടികള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥാപനത്തില്‍ നിന്നും കോഴ വാങ്ങി എന്ന് പരാതി വന്നതിന്‍റെ അടിസ്ഥാനത്തിലാണ് വേണുഗോപാലിനെ പാര്‍ട്ടിയില്‍ നിന്നും ദേശാഭിമാനിയില്‍ നിന്നും പുറത്താക്കിയത്.

പത്രവാര്‍ത്തകളുടെയും ആരോപണങ്ങളുടെയും പേരിലാണ് വേണുഗോപാലിനെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നത്. മന്ത്രി കോടിയേരി ബാലകൃഷണന്‍ നിയമസഭയില്‍ വ്യക്തമാക്കി. ജ്യോതിസ് എന്ന് പറയുന്ന സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്‍റെ യാതൊരു അനുമതിയുമില്ലാതെയാണ് അവരിവിടെ പ്രവര്‍ത്തിക്കുന്നത്. ജ്യോതിസ് ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്ന കമ്പനിയാണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി പൊലീസ് കമ്മിഷണര്‍ ഈ സ്ഥാപനം അടച്ചുപൂട്ടണമെന്നും നിക്ഷേപകരെ ചേര്‍ക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് നോ‍ട്ടീസ് നല്‍കിയിട്ടുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നും കോടിയേരി സഭയെ അറിയിച്ചു.
കൂടുതല്‍
സൈമണ്‍ ഡിസൂസ ഇന്നെത്തും
പാലക്കാട്ട് ഹര്‍ത്താല്‍ ഭാഗികം
സഹകരണ പാക്കേജ് കേരളത്തിന് ദോഷം - മന്ത്രി
റോഡപകടം: ഇന്ന് ഉന്നതതലയോഗം
വി.എസിനും പിണറായിക്കും അറസ്റ്റ്വാറണ്ട്
സൈമണ്‍ ജയില്‍മോചിതനായി