പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
 
ഇടതുമുന്നണി യോഗം തുടങ്ങി
ഇടതുമുന്നണി യോഗം തിരുവനന്തപുരത്ത് തുടങ്ങി. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെയുണ്ടായ പാകപ്പിഴകളെക്കുറിച്ച് മന്ത്രിസഭാ ഉപസമിതി തയാറാക്കിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയാണ് പ്രധാന അജണ്ട.

എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍റെ നേതൃത്വത്തില്‍ സമിതിയംഗങ്ങളായ പി.ജെ. ജോസഫ്, കെ.ഇ. ഇസ്മയില്‍, കെ. കൃഷ്ണന്‍കുട്ടി, പ്രൊഫ. ചന്ദ്രചൂഡന്‍ എന്നിവര്‍ മൂന്നാര്‍ സന്ദര്‍ശിച്ചിരുന്നു. ഇവര്‍ തയാറാക്കിയ റിപ്പോര്‍ട്ട് എല്‍.ഡി.എഫ് യോഗത്തില്‍ സമര്‍പ്പിക്കും.

മുഖ്യമന്ത്രി മൂന്നാറിലായതിനാല്‍ യോഗത്തിനെത്തില്ല. വിഷയം ചര്‍ച്ച ചെയ്യുമെങ്കിലും മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ ഒരു തീരുമാനമെടുക്കില്ലെന്നാണ് അറിയുന്നത്.

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനും അനധികൃത നിര്‍മാണങ്ങള്‍ ഇടിച്ചുനിരത്തുന്നതിനും നിയോഗിക്കപ്പെട്ട പ്രത്യേക ദൗത്യസംഘത്തിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഇടതുമുന്നണി ഘടകകക്ഷികള്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഇടതുമുന്നണി ഉപസമിതിയെ നിയോഗിച്ചത്.

സ്വാശ്രയ വിഷയവും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ജനതാദള്ളിനെ പ്രതിനിധീകരിച്ച് എം.പി. വീരേന്ദ്രകുമാര്‍ യോഗത്തിനെത്തിയിട്ടില്ല. ഗതാഗത വകുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചയും യോഗത്തിന്‍റെ അജണ്ടയിലുണ്ടെങ്കിലും ഗതാഗത മന്ത്രി ടി.യു. തോമസ് യോഗത്തിനെത്തിയിട്ടില്ല. ഉച്ചയ്ക്ക് ഒരുമണിക്ക് യോഗം അവസാനിക്കും.
കൂടുതല്‍
ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു
ടാറ്റയ്ക്കെതിരായ സമരം വിജയത്തിലേക്ക്
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍
അഭയയുടെ മാ‍താപിതാ‍ക്കളുടെ മൊഴിയെടുത്തു
ഉരുട്ടിക്കൊല: മുഖ്യസാക്ഷി അറസ്റ്റില്‍
മുഖ്യമന്ത്രിയുടെ മൌനം ദുരൂഹം - ഉമ്മന്‍‌ചാണ്ടി