ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ തീവണ്ടി തടഞ്ഞു. റയില്‍വേ ചീഫ് എഞ്ചിനീയറുടെ ഓഫീസ് ചെന്നൈയിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ചാണിത്.
ഓഫീസ് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും റയില്‍വേ മന്ത്രിക്കും കത്തയയ്ക്കുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ എം.പി പറഞ്ഞു. പ്രകടനമായി എത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അര മണിക്കൂറോളം കേരള എക്സ്പ്രസ് ട്രെയിന്‍ തടഞ്ഞു.
റയില്‍വേ മന്ത്രാലയം കേരളത്തോട് കാട്ടുന്ന അവഗണനയുടെ അവസാനത്തെ ഉദാഹരണമാണ് ചീഫ് എഞ്ചിനീയര്‍ ഓഫീസ് മാറ്റാനുള്ള തീരുമാനമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ ആരോപിച്ചു. ഓഫീസ് മാറ്റിയാല്‍ കേരളത്തില്‍ നടക്കുന്ന വിവിധ റെയില്‍വേ വികസന പദ്ധതികളെ ബാധിക്കും.
ശക്തമായ പ്രക്ഷോഭം ഇതിന്‍റെ പേരില്‍ ആരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. തമിഴ്നാട്ടിലെ ലോബിയാണ് ഈ നീക്കത്തിന് പിന്നിലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ എം.പി. ആരോപിച്ചു. ഓഫീസ് മാറ്റല്‍ നടപടി കേരളത്തോട് കാണിക്കുന്ന അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ റയില്‍വേ നടത്തുന്ന 900 കോടി രൂപയുടെ വികസന പദ്ധതിയില്‍ മൂനിലൊന്നും ചീഫ് എഞ്ചിനീയറുടെ കീഴിലാണ്. ഓഫീസ് മാറ്റിയാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും.
|