പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
 
സൂപ്പര്‍താരങ്ങള്‍ മാറി നില്‍ക്കേണ്ടതില്ല - അമ്മ
സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മാക്ട അമ്മയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്ന് അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ് പറഞ്ഞു.

താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡി യോഗത്തിന് ശേഷമാണ് ഇന്നസെന്‍റ് ഇക്കാര്യം പറഞ്ഞത്. പുതുമുഖ താരങ്ങളുടെ സിനിമകള്‍ വിജയിപ്പിക്കാന്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മാക്ട ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇക്കാര്യം മാക്ട അമ്മയെ രേഖാമൂലം അറിയിച്ചിരുന്നില്ല. ഇപ്പോഴത്തെ സുപ്പര്‍ താരങ്ങളായിട്ടുള്ള നടന്മാര്‍ സിനിമാ രംഗത്ത് വന്നപ്പോള്‍ അന്നും സൂപ്പര്‍താരങ്ങളുണ്ടായിരുന്നു. അവരാരും ഇവര്‍ക്ക് വേണ്ടി ആരും മാ‍റി നിന്നിരുന്നില്ല. നല്ലത് പോലെ പ്രയത്നിച്ചിട്ടാണ് മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സൂപ്പര്‍ താരങ്ങളായത്.

മാക്ട സുപ്പര്‍താരങ്ങള്‍ മാറി നില്‍ക്കണമെന്ന ഒരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ് - ഇന്നസെന്‍റ് പറഞ്ഞു. സിനിമാ താരങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സഹായനിധി രൂപീകരിക്കാന്‍ ജനനല്‍ബോഡി യോഗം തീരുമാനിച്ചു. അമ്മ നിര്‍മ്മിക്കുന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ നവംബറില്‍ തുടങ്ങും.
കൂടുതല്‍
അച്ചടക്കനടപടി നാളെ ചര്‍ച്ചയ്ക്ക്
കാലവര്‍ഷക്കെടുതി: മരണം 50 കവിഞ്ഞു
ഇടുക്കിയില്‍ സ്പിരിറ്റ് വേട്ട
മഹിക്കോക്കെതിരെ നടപടി വേണം
റിഫൈനറിയില്‍ ആധുനികവത്കരണം
ഭൂമി കയ്യേറിയിട്ടിലെന്ന് വെളിയം