പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
 
സ്വാശ്രയം: അക്രമികള്‍ക്കെതിരെ നടപടി
സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റ് നടത്തിയ പരീക്ഷ്യക്കിടയില്‍ അക്രമം കാട്ടിയവര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ ദിവസം നടന്ന പരീക്ഷയ്ക്കിടെ എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ സമരം അക്രമാസക്തമാ‍യിരുന്നു.

തുടര്‍ന്ന് പ്രവേശന പരീക്ഷ റദ്ദാക്കാന്‍ സ്വാശ്രയ മെഡിക്കല്‍ മാനെജ്‌മെന്‍റ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. പ്രവേശന പരീക്ഷയ്ക്ക് പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്‍റ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുവദിക്കപ്പെട്ടില്ല.

സ്വാ‍ശ്രയ മാനേജ്മെന്‍റ് നടത്തിയ പരീക്ഷ നിയമവിരുദ്ധമായിരുന്നതിനാലാണ് പൊലീസ് സംരക്ഷണം ഹൈക്കോടതി അനുവദിക്കാതിരുന്നതെന്ന് കോടിയേരി പറഞ്ഞു. സര്‍ക്കാരിന്‍റെ ഒത്താശയോടെ ആണ് ശനിയാഴ്ച നടന്ന ആക്രമണമെന്ന് സ്വാശ്രയ മാനേജ്‌നെന്‍റ് അസോസിയേഷന്‍ ആരോപണമുന്നയിച്ചിരുന്നു.

മൂന്നാറില്‍ ടൂറിസം പാക്കേജ് നടപ്പാക്കുമെന്നും കോടിയേരി അറിയിച്ചു.
കൂടുതല്‍
അഭയ: കത്തുകള്‍ കൈമാറി
സി പി എം കേന്ദ്ര കമ്മിറ്റി ഞായറാഴ്ച
മഴക്കെടുതി: 24 മരണം
ടെല്‍ക്ക്‌ - എന്‍.ടി.പി.സി കരാറായി
തന്ത്രിയുടെ ചെറുമകന്‍ വീണ്ടും അറസ്റ്റില്‍
അവിശ്വാസികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുത്