കാണാതായ മകനെത്തേടി പത്ത് വര്‍ഷത്തിന് ശേഷം എണ്‍പത് വയസ്സുകാരിയായ അമ്മ മലേഷ്യയില്‍ നിന്നും തിരുവന്തപുരത്തെത്തി.
ജെറോം ആന്‍റണി പെരേര എന്ന ജെറിയെത്തേടിയാണ് അമ്മ എറസ്മ പെരേര എത്തിയിരിക്കുന്നത്. മുരിക്കുംപുഴക്കാരിയായ എറസ്മ പെരേര ചെറുപ്പത്തിലേ ഭര്‍ത്താവിനൊപ്പം മലേഷ്യയില്‍ എത്തിയതാണ്. മലേഷ്യയില്‍ വളരെക്കാലത്തിന് മുമ്പേ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് എറസ്മയുടെ മകന്‍ ജെറി വിവാഹം കഴിച്ചത്.
ഇതില്‍ ജെറിക്ക് മൂന്ന് മക്കളുമുണ്ട്. ഭാര്യയുമായുള്ള അകല്‍ച്ച കൂടിയപ്പോള്‍ ജെറി മക്കളുമായി കേരളത്തിലേക്ക് പോന്നു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് മക്കള്‍ ഓരോരുത്തരായി മലേഷ്യയിലേക്ക് തിരിച്ചുപോന്നു. ആ സമയത്ത് എറസ്മ മകനെ കാണാനായി കേരളത്തിലെത്തിയിരുന്നു.
മലേഷ്യയിലേക്ക് തിരിച്ചുപോകാനുള്ള ജെറിയുടെ ആഗ്രഹത്തിന് തന്‍റെ മറ്റ് മക്കളുടെ ഉപദേശപ്രകാരം വേണ്ടെന്ന് എറസ്മ മറുപടി നല്‍കിയിരുന്നു. ജെറി മലേഷ്യയില്‍ വന്നാല്‍ വീണ്ടും ഭാര്യയുമായി വഴക്കുണ്ടാക്കുമെന്ന് ഭയന്നായിരുന്നു അങ്ങനെ പറഞ്ഞതെന്ന് എറസ്മ പറയുന്നു.
അതിന് ശേഷം ജെറിയെ എറസ്മ കണ്ടിട്ടില്ല. രണ്ടു വര്‍ഷം മുമ്പ് മകനെ കണ്ടതായി നാട്ടിലുള്ള ചില ബന്ധുക്കള്‍ പറയുന്നു.
|