പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
 
ടി.കെ.എം കോളജ് സുവര്‍ണജൂബിലി ആഘോഷിക്കുന്നു
സ്മാര്‍ട്ട് ജലപാത യാഥാര്‍ത്ഥ്യമാക്കണം - രാഷ്ട്രപതി
കൊല്ലം ടി.കെ.എം. എന്‍ജിനിയറിങ് കോളജിന്‍റെ സുവര്‍ണജൂബിലി ആഘോഷം രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാം നിര്‍വ്വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരുന്നു ഉദ്ഘാടനം.

സുവര്‍ണജൂബിലി ആഘോഷം ഒരു വര്‍ഷം നീണ്ട് നില്‍ക്കും. ടി.കെ.എം.എന്‍ജിനിയറിങ് കോളേജിന്‍റെ പ്രവര്‍ത്തനങ്ങളെ രാഷ്ട്രപതി പ്രശംസിച്ചു. ടി.കെ.എം.കോളേജില്‍നിന്ന് പുറത്തിറങ്ങിയ എന്‍ജിനിയര്‍മാര്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്നു.

കോളേജിന്‍റെ സ്ഥാപകനായ തങ്ങള്‍കുഞ്ഞ് മുസലിയാരുടെ ക്രാന്തദര്‍ശിത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സ്മാര്‍ട്ട് ജലപാത സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് രാഷ്ട്രപതി ഉദ്ഘാടന പ്രസംഗത്തില്‍ നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്തിന്‍റെ ഗതാഗതമേഖലയിലും ടൂറിസം രംഗത്തും ഇത് വന്‍കുതിച്ചുകയറ്റത്തിന് സഹായിക്കും. സ്മാര്‍ട്ട് ജലപാത സംബന്ധിച്ച് ടി.കെ.എം. എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ ഒരു പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് രാഷ്ട്രപതി നിര്‍ദ്ദേശിച്ചു.

ഇതിനുവേണ്ടി പൊതു-സ്വകാര്യ പങ്കാളിത്തമാവാമെന്നും അദ്ദേഹം പറഞ്ഞു. വന്‍തോതില്‍ ഊര്‍ജ്ജം ലാഭിക്കാനും നിരത്തിലെ തിരക്ക് കുറയ്ക്കാനും ജലപാത വഴി സാധിക്കും.

മിഷന്‍ കേരള എന്നപേരില്‍ 2005 ജൂലായില്‍ സംസ്ഥാന നിയമസഭയില്‍ താന്‍ നടത്തിയ പ്രസംഗത്തിലെ പത്തിന നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രപതി അനുസ്മരിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഗള്‍ഫില്‍ ഒരു എന്‍ജിനിയറിങ് സ്ഥാപനം തുടങ്ങുന്നതിന് മുന്‍കൈ എടുക്കാന്‍ ടി.കെ.എം.ട്രസ്റ്റിനോട് രാഷ്ട്രപതി അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍
കീഴ്ക്കോടതിക്കെതിരെ ഹൈക്കോടതി
പൊലീസിന്‍റെ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമാകുന്നു
വായന ജീവിതത്തിന് ശക്തിയും കൂട്ടും - മന്ത്രി
ടി.ടി.ഇമാര്‍ക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു
നാദാപുരത്ത് പണവും ആയുധങ്ങളും പിടികൂടി
നികുതിവെട്ടിപ്പ്: പരിശോധന തുടരുന്നു