പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
 
ചര്‍ച്ചയില്‍ നിന്നും നിര്‍മ്മാതാക്കള്‍ പിന്‍‌മാറി
ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ പിന്മാറി. മാക്ട ഫെഡറേഷന്‍ ചെയര്‍മാന്‍ വിനയന്‍ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകള്‍ പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ടാണിത്.

ഫിലിം ചേബറിന്‍റെ മധ്യസ്ഥതയില്‍ ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്ന സമരം ഒഴിവാക്കാനായി കൊച്ചിയില്‍ യോഗം വിളിച്ചിരുന്നത്. ചര്‍ച്ചകള്‍ക്കായി മാക്ടയുടെ പ്രതിനിധികളെത്തിയിരുന്നു. എന്നാല്‍ ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ അവസാന നിമിഷം ചര്‍ച്ചയില്‍നിന്നും പിന്‍മാറുകയായിരുന്നു.

ചര്‍ച്ച പ്രഖ്യാപിച്ചതിന് ശേഷം മാക്ട ഫെഡറേഷന്‍ ചെയര്‍മാനും സംവിധായകനുമാ‍യ വിനയന്‍ മാധ്യമങ്ങളിലൂടെ ചില നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. ഇത് നിര്‍മ്മാതാക്കള്‍ക്ക് പൊതുവില്‍ തന്നെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. നിര്‍മ്മാതാക്കളെക്കുറിച്ച് തെറ്റായ ധാരണകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാനായി ഇടയാക്കി.

അതിനാല്‍ തങ്ങള്‍ ചര്‍ച്ചയില്‍ നിന്നും പിന്മാറുകയാണ് എന്ന് ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ അറിയിക്കുകയായിരുന്നു. യാതൊരു ഉപാധികളും കൂടാതെയാണ് നിര്‍മ്മാതാക്കളെയും മാക്ടയെയും ചര്‍ച്ചയ്ക്കായി ക്ഷണിച്ചത്. എന്നാല്‍ നാല് ഉപാധികള്‍ മാക്ട മുന്നോട്ട് വച്ചതായാണ് ഫിലിം പ്രൊഡ്യുസേര്‍സ് അസോസിയേഷന്‍ പറയുന്നത്.

പ്രൊഡക്ഷന്‍ ബോയ്, ഡ്രൈവര്‍മാര്‍ എന്നിവരുടെ ബാറ്റ വര്‍ദ്ധിപ്പിക്കണമെന്ന കാര്യമാണ് ഉപാധികളില്‍ പ്രധാനം. അതുപോലെ തന്നെ സിബി മലയിലിനെതിരെയുള്ള ഉപരോധം പിന്‍‌വലിക്കണമെന്നും മാക്ട ആവശ്യപ്പെട്ടു. പുതുമുഖങ്ങളുടെ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വരുന്നതിനായി സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു തുടങ്ങിയ ഉപാധികള്‍ വിനയന്‍ മുന്നോട്ട് വച്ചിരുന്നതായി പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ പറയുന്നു.

അതിനാല്‍ ചര്‍ച്ചയ്ക്ക് ഒരു സാധ്യതയുമില്ലെന്നും ഇവര്‍ പറഞ്ഞു. ചര്‍ച്ച പരാജയപ്പെട്ടാല്‍ തൊട്ടടുത്ത ദിവസം മുതല്‍ മാക്ട സമരത്തിനിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാക്ടയുടെ നിലപടറിയാനായി കാത്തിരിക്കുകയാണ് എല്ലവരും.
കൂടുതല്‍
ടി.ടി.ഇമാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്
മൂന്നാറില്‍ ഒഴിപ്പിക്കല്‍ ഊര്‍ജിതം
നിയമസഭാ സമ്മേളനം നാളെ മുതല്‍
കൊച്ചിയിലും കനത്തമഴ
കനത്തമഴ: ജനജീവിതം ദുസ്സഹമായി
രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹം ഇന്ന്