പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
 
വര്‍ഗ്ഗീസ്‌വധം:മുന്‍ ഡി.ജി.പി ഹാജരായി
വര്‍ഗ്ഗീസ് വധക്കേസില്‍ മുന്‍ ഡി.ജി.പി പി.വിജയന്‍ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരായി. മുന്‍ ഐ.ജി ലക്ഷ്മണ ഹാജരകാത്തത് കൊണ്ട് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.

കേരളത്തില്‍ ആദ്യമായാണ് ഒരു മുന്‍ ഡി.ജി.പി ക്രിമിനല്‍ കേസിലെ പ്രതിയായി കുറ്റപത്രം കൈപ്പറ്റാനായി കോടതിയിലെത്തിയത്. 1970 ഫെബ്രുവരി 17ന് തിരുനെല്ലിയില്‍ വച്ച് വര്‍ഗ്ഗീസിനെ വെടിവച്ച് കൊന്നുവെന്ന കേസില്‍ 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ക്ക് കുറ്റപത്രം നല്‍കുന്നതെന്നതും അപൂര്‍വ്വമാണ്.

ഡി.വൈ.എസ്.പിയും പിന്നീട് ഐ.ജിയുമായ ലക്ഷ്മണയുടെ ഉത്തരവ് പ്രകാരം വര്‍ഗ്ഗീസിനെ വെടിവച്ച് കൊന്നുവെന്ന് കോണ്‍സ്റ്റബിളായ രാമചന്ദ്രന്‍ നായരാണ് വെളിപ്പെടുത്തിയത്. അന്ന് ഡി.ഐ.ജിയായ പി.വിജയനും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നതിനാലാണ് അദ്ദേഹത്തെ മൂന്നാം പ്രതിയാക്കിയത്.

പിന്നീട് സംസ്ഥാന ഡി.ജി.പി വരെയായി പി.വിജയന്‍. ഡല്‍ഹിയിലെ സി.ബി.ഐ യൂണിറ്റാണ് കേസന്വേഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ രാമചന്ദ്രന്‍ നായര്‍ മരിച്ചതിനാല്‍ വിജയനും ലക്ഷ്മണയും മാത്രമാണ് ഈ കേസിലെ പ്രതികള്‍. കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചതിന് ശേഷം തുടര്‍ നടപടികള്‍ ആരംഭിക്കും. 31 സാക്ഷികളാണ് കേസിലുള്ളത്.
കൂടുതല്‍
അഭയകേസ്:തെളിവെടുപ്പ് തുടരുന്നു
മുഖ്യമന്ത്രി രാജിവയ്ക്കണം - കരുണാകരന്‍
രാജേന്ദ്രനെ ഒഴിവാക്കണം - ചെന്നിത്തല
പാര്‍ട്ടിഓഫീസുകള്‍ ഒഴിപ്പിക്കണം - സി.പി.ഐ
പലിശരഹിത വായ്പയുമായി ജില്ലാബാങ്ക്
മൂന്നാറില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തു