പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
 
പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ നോട്ട്‌ബുക്ക്
പാലക്കാട് ജില്ലയിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി നോട്ട് ബുക്കുകള്‍ വിതരണം ചെയ്യുന്നു. കേരള റൂറല്‍ എം‌പ്ലോയ്മെന്‍റ് ആന്‍റ് വെല്‍ഫെയര്‍ സൊസൈറ്റിയാണ് ഒന്നര ലക്ഷം നോട്ട്‌ബുക്കുകള്‍ വിതരണത്തിനായി തയാറാക്കുന്നത്.

ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് നോട്ട് ബുക്കുകള്‍ സൌജന്യമായി നല്‍കുന്നത്. 125 പേജുകളുള്ള അഞ്ച് ബുക്കുകള്‍ വീതം ഓരോ കുട്ടിക്കും നല്‍കും. മൂവായിരം പേര്‍ക്കായി ഒന്നരലക്ഷം നോട്ട് ബുക്കുകളാണ് വിതരണത്തിനായി തയാറെടുത്തിരിക്കുന്നത്.

ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ഗാന്ധിജിയും കേരളത്തിലെ ആദ്യത്തെ മുഖ്യമന്തി ഇ.എം.എസിന്‍റെയും വര്‍ണചിത്രങ്ങളോടെയാണ് നോട്ട് ബുക്ക് തയാറാക്കിയിരിക്കുന്നത്. സൊസൈറ്റിയുടെ കഞ്ചിക്കോട്ടെ ഗ്രാമ ലക്ഷ്മി മുദ്രാലയത്തിലാണ് നോട്ട് ബുക്കുകള്‍ തയാറാക്കിയിരിക്കുന്നത്.

സൊസൈറ്റിയുടെ ചരിത്രത്തില്‍ ഇത് ആദ്യത്തെ സാമൂഹിക സേവനം കൂടിയാണിത്. വിദ്യാഭ്യാസത്തില്‍ പതിനാലാം സ്ഥാനത്താണ് പാലക്കാട് ജില്ല. അതുകൊണ്ടാണ് ഈ സംരംഭം ഇവിടെ തുടങ്ങുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വരും വര്‍ഷങ്ങളില്‍ മറ്റ് ജില്ലകളിലേക്ക് കൂടി ഈ സേവനം വ്യാപിപ്പിക്കാനാണ് ലക്‍ഷ്യമിടുന്നത്.
കൂടുതല്‍
കെപിസിസി നേതൃത്വത്തിനെതിരെ വിമര്‍ശനം
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം - പിണറായി
പൊലീസ് സംരക്ഷണം തേടി മാനേജ്മെന്‍റുകള്‍
ഐ.ടി നയത്തിന് അംഗീകാരം
കൊച്ചി നഗരസഭയ്ക്ക് അന്ത്യശാസനം
സി.പി.ഐയുടെ സമ്മര്‍ദ്ദം തുടരുന്നു