പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
 
പകര്‍ച്ചപ്പനി: 10 ദിവസത്തിനുള്ളില്‍ നിയന്ത്രണവിധേയമാക്കും
സംസ്ഥാനത്തെ പകര്‍ച്ചപ്പനിബാധിത പ്രദേശങ്ങള്‍ കേന്ദ്രസംഘം തിങ്കളാഴ്ച സന്ദര്‍ശിക്കും. പകര്‍ച്ചപ്പനി പത്തു ദിവസത്തിനുള്ളില്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്ന് കേന്ദ്ര സംഘം അറിയിച്ചു.

സംസ്ഥാനത്ത് ചിക്കുന്‍‌ഗുനിയ മൂലം ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഡോ. പി.കെ.ശ്രീവാസ്തവ അറിയിച്ചു. പി.കെ ശ്രീവസ്തവയെ കൂടാതെ പൂനെയിലെ കൊതുകുജന്യ രോഗ നിവാരണ കേന്ദ്രത്തിലെ രണ്ട് ജോയിന്‍റ് ഡയറക്ടര്‍മാരും സംഘത്തിലുണ്ട്.

ആരോഗ്യമന്തി പി.കെ ശ്രീമതിയുമായി കേന്ദ്രസംഘം ചര്‍ച്ചകള്‍ നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വ്യക്തമായ കര്‍മ്മപദ്ധതി സംഘം തയാറാ‍ക്കും.

റബ്ബര്‍ തോട്ടങ്ങളിലാണ് കൊതുകുകള്‍ പെരുകുന്നതിനാല്‍ ഇവിടത്തെ മാലിന്യനിര്‍മ്മാര്‍ജനത്തിനായി അടുത്ത ദിവസം റബ്ബര്‍ബോര്‍ഡ് ചെയര്‍മാന്‍, തോട്ടം ഉടമകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവരുമായി ആരോഗ്യമന്തി ചര്‍ച്ചകള്‍ നടത്തും.
പകര്‍ച്ചപ്പനിബാധിത പ്രദേശങ്ങളില്‍ സൈന്യം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
കൂടുതല്‍
ഡി ജിറ്റല്‍ ഇമേജ് പ്രന്‍റര്‍ പദ്ധതി നിലവില്‍ വന്നു
സൈന്യത്തെ വിളിച്ചത് നാണക്കേട് - മുരളീധരന്‍
അനിലിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം
യൂത്ത്‌കോണ്‍ഗ്രസ് ഭാരവാഹി പട്ടികയായി
പനി: നാല് പേര്‍കൂടി മരിച്ചു
മുന്നാര്‍: ക്രെഡിറ്റ് ജനങ്ങള്‍ക്ക്
മറ്റുള്ളവ
പനി: നാല് പേര്‍കൂടി മരിച്ചു
പകര്‍ച്ചപ്പനി: ജനജീവിതത്തെ ബാധിച്ചു
പകര്‍ച്ചപ്പനി: തലസ്ഥാനത്ത് സേനയുടെ പ്രവര്‍ത്തനം തുടങ്ങി
തീവ്രശുചീകരണ വാരം ആചരിക്കും