പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
 
മാക്ട ജൂണ്‍ 15 മുതല്‍ സമരത്തില്‍
സിനിമാ നിര്‍മ്മാതാക്കള്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം 15 മുതല്‍ സമരം ആരംഭിക്കുമെന്ന് മാക്ട വ്യക്തമാക്കി. മാക്ടയുടെ ബുധനാഴ്ച ചേര്‍ന്ന യോഗമാണ് ഈ തിരുമാനമെടുത്തത്.

എട്ട് ആവശ്യങ്ങളാണ് മാക്ട ഉന്നയിച്ചത്. ജൂലൈ 31 മുതല്‍ എല്ലാ നിര്‍മ്മാണ ജോലികളും നിര്‍ത്തിവയ്ക്കുമെന്ന് സിനിമാ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. ലൊക്കേഷനിലെ ഡ്രൈവര്‍മാര്‍ക്കും പ്രൊഡക്ഷന്‍ ബോയിക്കുമുള്ള ബാറ്റ കൂട്ടണമെന്ന് മാക്ട നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം മാക്ട ഇന്നത്തെ യോഗത്തിലും ഉന്നയിച്ചു.

സംവിധായകന്‍ സിബി മലയിലിനെതിരെ സിനിമാ നിര്‍മ്മാതാക്കള്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഒരു സിനിമാ ചിത്രീകരണത്തി നിടയില്‍ സിബി മലയില്‍ മനപ്പൂര്‍വ്വം നിര്‍മ്മാണച്ചെലവ് കൂട്ടിയെന്ന് ആരോപിച്ചായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഈ ഉപരോധം പിന്‍വലിക്കണമെന്നും മാക്ട ആവശ്യപ്പെട്ടു.

സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ ആറു മാസത്തേയ്ക്ക് പ്രദര്‍ശിപ്പിക്കരുതെന്ന ആവശ്യവും യോഗത്തില്‍ മാക്ട ശക്തമായി ഉന്നയിച്ചു. പുതുമുഖങ്ങള്‍ക്കും രണ്ടാം നിര താരങ്ങള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നതിന് വേണ്ടിയാണിത്. ഇവരുടെ സിനിമകള്‍ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണം.

സൂപ്പര്‍താരങ്ങളൂടെ സിനിമകള്‍ റിലീസ് ചെയ്യുന്നുവെന്ന കാരണത്താല്‍ പുതുമുഖങ്ങളുടെയും രണ്ടാം നിര താരങ്ങളുടെയും സിനിമകള്‍ മാറ്റാന്‍ പാടില്ല. മാക്ടയിലെ രണ്ട് അംഗങ്ങള്‍ക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടന അച്ചടക്ക നടപടി എടുത്തിരുന്നു. ഈ നടപടി പിന്‍വലിക്കണമെന്നും മാക്ട ആവശ്യപ്പെട്ടു.

സിനിമാ നിര്‍മ്മാതാക്കള്‍ തന്നെയാണ് മുഴുവന്‍ ചിലവും വഹിക്കുന്നത്. അതുകൊണ്ട് സിനിമയുടെ ഉത്തരവദിത്വവും നിര്‍മ്മാതാക്കള്‍ക്ക് തന്നെയാണ്. എത്ര പണം ചെലവാക്കണമെന്ന് നിശ്ഛയിക്കേണ്ടതും അവര്‍ തന്നെയാണ്. ഇക്കാര്യങ്ങളെല്ലാം നിര്‍മ്മാതാക്കള്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഉത്തരവാദിത്വമെല്ലാം സംവിധായകര്‍ക്കാണെന്ന് കാണിച്ച് ഒപ്പീട്ട് വാങ്ങുന്ന നിര്‍മ്മാതാക്കളുടെ രീതി അവസാനിപ്പിക്കണം.

ജൂണ്‍ പത്തിന് മുമ്പ് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടന ചര്‍ച്ചയ്ക്ക് വരികയും ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തില്ലെങ്കില്‍ ചി ത്രീകരണം നടക്കുന്ന മുഴുവന്‍ സിനിമകളുടെയും ചിത്രീകരണം നിര്‍ത്തിവയ്ക്കും. അങ്ങോട്ട് പോയി ഒരു ചര്‍ച്ചയ്ക്കില്ലെന്നും മാക്ടാ വ്യക്തമാക്കി.
കൂടുതല്‍
വൈദ്യുതി നിരക്കില്‍ വര്‍ദ്ധനവുണ്ടാകും
വര്‍ക്കിവിതയത്തിന് എണ്‍പതാം പിറന്നാള്‍
കേരളത്തില്‍ ഇടവപ്പാതി തുടങ്ങി
കൊട്ടിയൂര്‍ വൈശാഖോത്സവം ഇന്നു മുതല്‍
അഞ്ചു കോടിയുടെ സ്ഥലം ഒഴിപ്പിച്ചു
മുഖ്യമന്ത്രി തുടരുന്നത് ശരിയല്ല- ഉമ്മന്‍ചാണ്ടി