പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
 
പകര്‍ച്ചപ്പനി:കേന്ദ്രസംഘമെത്തുന്നു
കേരളത്തിലെ പകര്‍ച്ചപ്പനിയെക്കുറിച്ച് പഠിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുമായി കേന്ദ്ര വിദഗ്ദ്ധ സംഘം കേരളത്തിലെത്തും.

ആരോഗ്യവകുപ്പ് മന്ത്രി പി.കെ ശ്രീമതി കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ ചിക്കുന്‍ഗുനിയ, ഡങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനം കേന്ദ്രത്തിന്‍റെ സഹായം തേടിയത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും കൂടുതല്‍ വിദഗ്ധ പഠനത്തിനുമായി കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് മന്ത്രി പി.കെ ശ്രീമതി കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിദഗ്ധ സംഘമെത്തുന്നത്. കേന്ദ്രസംഘത്തില്‍ ആരൊക്കെയുണ്ടെന്നും അവര്‍ എപ്പോള്‍ എത്തുമെന്നതിനെക്കുറിച്ചൊന്നും അന്തിമ തീരുമാനമായിട്ടില്ല.

നേരത്തെ ചിക്കുന്‍ഗുനിയ സംസ്ഥാനത്ത് പടര്‍ന്ന് പിടിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം ഉണ്ടായതടക്കമുള്ള വി മര്‍ശനങ്ങള്‍ സര്‍ക്കാരിന് നേരിടേണ്ടി വന്നു. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.
കൂടുതല്‍
പാലക്കാട് നഗരസഭാപരിധിയില്‍ ഹര്‍ത്താല്‍
നിലം നികത്തലിനെതിരെ നിയമം
പുതിയ ദേവസ്വംബോര്‍ഡ് നാളെ മുതല്‍
എം.ജി.റോഡ്:ഒഴിപ്പിക്കല്‍ തുടരുന്നു
മാരാരിക്കുളം:ഹര്‍ത്താല്‍ സമാധാനപരം
അണുബാധ:റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും