പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
 
വൈദ്യുതി വിഭജനം: സമയം നീട്ടി നല്‍കി
വൈദ്യുതി ബോര്‍ഡ് വിഭജനത്തിനുള്ള സമയപരിധി കേരളത്തിന് നീട്ടി നല്‍കിയെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു.

വിഭജനത്തിനായി കേരളത്തിന് അനുവദിച്ചിരുന്ന സമയപരിധി ജൂണ്‍ വരെയായിരുന്നു. വൈദ്യുതി ബോര്‍ഡ് വിഭജനത്തിനായുള്ള നടപടിക്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ചുരുക്കം ചില സംസ്ഥാനങ്ങള്‍ മാത്രമാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളത്.

ഇതില്‍ പല സംസ്ഥാനങ്ങള്‍ സമയം നീട്ടി ചോദിച്ചിട്ടുണ്ട്. കേരളവും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഡല്‍ഹിയില്‍ ജലവൈദ്യുതിയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ സംബന്ധിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ത്തിന് എത്രനാളത്തേയ്ക്കാണ് സമയം നീട്ടി നല്‍കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കിയില്ല.
കൂടുതല്‍
പാലക്കാട് നഗരസഭാപരിധിയില്‍ ഹര്‍ത്താല്‍
നിലം നികത്തലിനെതിരെ നിയമം
പുതിയ ദേവസ്വംബോര്‍ഡ് നാളെ മുതല്‍
എം.ജി.റോഡ്:ഒഴിപ്പിക്കല്‍ തുടരുന്നു
മാരാരിക്കുളം:ഹര്‍ത്താല്‍ സമാധാനപരം
അണുബാധ:റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും